തൃശ്ശൂർ: മദ്യ മയക്കുമരുന്ന് മാഫിയകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ധീര രക്തസാക്ഷി അൻസിലിന്റെ 8-ാം രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് എഐവൈഎഫിന്റെ കൈത്താങ്ങ്. അൻസിൽ രക്തസാക്ഷി ദിനത്തിനു മുന്നോടിയായി എഐവൈഎഫ് തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ പെയിൻ ആന്റ് പാലിയേറ്റീവ് കെയറിലേക്ക് രോഗീപരിചരണ സാമഗ്രികൾ കൈമാറും. ഇന്ന് ഉച്ചക്ക് നടക്കുന്ന പരിപാടി എഐടിയുസി സംസ്ഥാന ജനറൽസെക്രട്ടറി കെ പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും.
നാളെ നടക്കുന്ന രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി രാവിലെ 9 മണിക്ക് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ പുഷ്പാർച്ചന നടത്തും. വൈകിട്ട് നാലുമണിക്ക് വാടാനപ്പള്ളിയിൽ ചേരുന്ന അനുസ്മരണ സമ്മേളനം റവന്യൂ മന്ത്രി അഡ്വ. കെ രാജൻ ഉദ്ഘാടനം നിർവഹിക്കും.