Sunday, November 24, 2024
spot_imgspot_img
HomeKeralaമികച്ച നടിയെ അനുമോദിച്ച് എഐവൈഎഫ്

മികച്ച നടിയെ അനുമോദിച്ച് എഐവൈഎഫ്

വർഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന സർക്കാറിന്റെ പുരസ്കാരം സ്വന്തമാക്കിയ വിൻസി അലാഷ്യസിനെ എഐവൈഎഫ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. സെക്രട്ടറി അഡ്വ ഷഫീർ കിഴിശ്ശേരി,പ്രസിഡന്റ് ഇ വി അനീഷ് എന്നിവരുടെ നേതൃത്വത്തിൽ പൊന്നാനിയിലെ നടിയുടെ വീട്ടിലെത്തിയാണ് ഉപാഹാരം നൽകിയത്. രേഖ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് വിന്‍സി അലോഷ്യസിനെ മികച്ച നടിയായി തിരഞ്ഞെടുത്തത്.

“രേഖ’യിലെ പ്രകടനത്തിന്‌ പുരസ്‌കാരം പ്രതീക്ഷിച്ചിരുന്നതായി വിൻസി അലോഷ്യസ് പറഞ്ഞു. അത്രത്തോളം കഠിനാധ്വാനവും ആത്മാർഥതയും നിറഞ്ഞതായിരുന്നു സിനിമ. ഏറെ സന്തോഷമുണ്ട്‌. മമ്മൂട്ടിയോടൊപ്പം പുരസ്കാരം പങ്കിടാനായത് ജീവിതത്തിലെ മഹാ ഭാഗ്യമാണ്‌. എന്റെ ജീവിതത്തിലെ ചില ഏടുകൾ ഈ സിനിമയിൽ പതിഞ്ഞിട്ടുണ്ട്. പുരസ്കാരം രേഖ ടീമിന് സമർപ്പിക്കുന്നതായും വിൻസി പറഞ്ഞു.

ഒരു ടി വി ചാനലിലെ റിയാലിറ്റി ഷോയിലൂടെയാണ് വിൻസി അഭിനയ ലോകത്തേക്ക് ചുവടുവച്ചത്. പിന്നീട് വികൃതിയിലൂടെയാണ് സിനിമയിലെത്തിയ വിൻസിയുടെ പന്ത്രണ്ടാമത്തെ ചിത്രമാണ് രേഖ. അഞ്ച് സിനിമകളിൽ നായികാ കഥാപാത്രമായും വിൻസി വേഷമിട്ടിട്ടുണ്ട്.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares