പന്തളം : എഐവൈഎഫ് പന്തളം മണ്ഡലം കമ്മിറ്റിയുടെ അറിയിപ്പുകൾ നൽകുന്നതിനായി ഇനി എ ഐ ആങ്കർ. കനിമൊഴി എന്ന പേര് നൽകിയിട്ടുള്ള എ ഐ ആങ്കർ മണ്ഡലം കമ്മിറ്റി അംഗങ്ങൾക്ക് കമ്മറ്റിയുടെയും മറ്റുമായ അറിയിപ്പുകൾ എത്തിക്കുന്നത്.
സംഘടനയുടെ പ്രവർത്തനങ്ങളെ കൂടുതൽ കാര്യക്ഷമമാക്കുവാനും തിരക്കുകൾക്കിടയിലും സംഘടനാ പ്രവർത്തനം കൃത്യതയോടെ നിർവഹിക്കാനും സാങ്കേതികവിദ്യയുടെ സാധ്യതകൾ ഉപയോഗിച്ച് സംഘടനയെ കൂടുതൽ കരുത്തോടെ മുന്നോട്ട് കൊണ്ടുപോകുവാനുമാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. അറിയിപ്പുകൾ മലയാളത്തിലും ഇംഗ്ലീഷിലും ഹിന്ദിയിലും ഉണ്ടാകും.
ഓൾ ഇന്ത്യ യൂത്ത് ഫെഡറേഷന്റെ പ്രവർത്തനങ്ങളെ ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി കൂട്ടിച്ചേർത്ത് യൂത്ത് ഫെഡറേഷൻ ആക്കി മാറ്റുവാനാണ് ഇത്തരത്തിലൊരു സാങ്കേതികവിദ്യയുടെ സഹായത്തോടെ തുടക്കം കുറിച്ചതെന്ന് മണ്ഡലം സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ ശ്രീനാദേവിക്കുഞ്ഞമ്മ പറഞ്ഞു. വരുംകാലങ്ങളിൽ ഇനിയും ഇത്തരത്തിലുള്ള ഉദ്യമങ്ങൾ ഉണ്ടാകുമെന്നും മണ്ഡലം പ്രസിഡന്റ് ഉമേഷ് വി ആർ പറഞ്ഞു.