ആലുവ: വെളിയത്തു നാട് സർവ്വീസ് സഹകരണ ബാങ്കിൽ വുമൺ ഓൺ വീൽസ് പദ്ധതിയുടെ മറവിൽ പകുതി വിലയ്ക്ക് സ്കൂട്ടറുകളും ഗൃഹോപകരണങ്ങളും നൽകാമെന്ന് പറഞ്ഞ് കോടികൾ തട്ടിപ്പ് നടത്തിയ സംഭവത്തിൽ സമഗ്ര അന്വേക്ഷണം നടത്തുക, സഹകാരികൾക്ക് പലിശ സഹിതം തുക തിരികെ നൽകുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ച് എഐവൈഎഫ് കളമശ്ശേരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ യു.സി കോളേജ് ജംഗ്ഷനിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.
ധർണ്ണ എഐവൈഎഫ് ജില്ലാ സെക്രട്ടറികെ.ആർ റെനീഷ് ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് ജില്ലാ കമ്മറ്റിയംഗം അബ്ദുൾ സലിം അദ്ധ്യക്ഷത വഹിച്ചു.എഐവൈഎഫ് മണ്ഡലം സെക്രട്ടറി കെ എ അൻഷാദ് സ്വാഗതം പറഞ്ഞു. സിപിഐ മണ്ഡലം സെക്രട്ടറി പി കെ സുരേഷ്, മണ്ഡലം അസി സെക്രട്ടറി വി എ ഷബീർ, കേരള മഹിളാസംഘം ജില്ലാ ജോയിൻ സെക്രട്ടറി സിജി ബാബു,സനുമോഹൻ, സിപി ഷെഫീക്ക്, അഫ്സൽ എരമം,ലതാപുരുഷൻ,റിയാസ്, വി ആനന്ദൻ, യൂസഫ്, ജോജോ , അനി, നവാസ് , ആദർശ്, ജിതിൻ മെച്ചെരി എന്നിവർ പ്രസംഗിച്ചു.