കണ്ടയ്നർ റോഡിൽ തെരുവ് വിളക്ക് തെളിയാത്തതിലും അനധികൃത പാർക്കിംഗ് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് എഐവൈഎഫ് കളമശ്ശേരി മണ്ഡലം കമ്മിറ്റി പന്തം കത്തിച്ചു പ്രതിഷേധിച്ചു . 16 കിലോമീറ്ററോളം നീളമുള്ള കണ്ടയ്നനർ റോഡിൽ ഭീമമായ തുക യാത്രക്കാരിൽ നിന്നും കരം പിരിച്ചിട്ടും രാത്രികാലങ്ങളിൽ സഞ്ചരിക്കാൻ കഴിയാത്ത വിധത്തിൽ തെരുവ് വിളക്കുകൾ തെളിയിക്കാതിരിക്കുന്ന നാഷണൽ ഹൈവേ അതോറിറ്റിയുടെ പ്രവർത്തനം ശരിയല്ലെന്നു ഉദ്ഘാടകൻ അഭിപ്രായപ്പെട്ടു.
മാത്രമല്ല റോഡിന്റെ ഇരുവശങ്ങളിലും വലിയ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് വലിയ അപകടങ്ങൾ ഉണ്ടാക്കുകയാണ്. യാത്രക്കാരെ തീവെട്ടിക്കൊള്ള നടത്തുന്ന ഹൈവേ അതോറിറ്റി ഇത്തരം കാര്യങ്ങളിൽ അടിയന്തര ഇടപെൽ ഉണ്ടാകണമെന്നും ഉദ്ഘാടനം ചെയ്തു കൊണ്ട് എ ഐ വൈ എഫ് ജില്ലാ ജോയിന്റ് സെക്രട്ടറി പി എം നിസാമുദ്ധീൻ പറഞ്ഞു .
കെ എ അൻഷാദ് അധ്യക്ഷത വഹിച്ച യോഗത്തിൽ സസനു മോഹൻ സ്വാഗതം പറഞ്ഞു . ടി എം ഷെനിൻ അർജുൻ രവി സുനിത സിനിരാജ് , റോണിഷ് , മെൽബിൻ , ആദർശ് , അഫ്സൽ വി എം , ഷഫീക് എന്നിവർ പ്രസംഗിച്ചു