Tuesday, January 21, 2025
spot_imgspot_img
HomeKeralaകണ്ണൂർ എയർപോർട്ടിന്റെ വികസനത്തിന് തുരങ്കം വെക്കുന്ന കേന്ദ്രസർക്കാർ നടപടി ആസൂത്രിതം: എഐവൈഎഫ്

കണ്ണൂർ എയർപോർട്ടിന്റെ വികസനത്തിന് തുരങ്കം വെക്കുന്ന കേന്ദ്രസർക്കാർ നടപടി ആസൂത്രിതം: എഐവൈഎഫ്

കണ്ണൂർ: കണ്ണൂർ എയർപോർട്ടിന്റെ വികസനത്തിന് തുരങ്കം വെക്കുന്നരീതിയിലുള്ള കേന്ദ്രസർക്കാർ നടപടി ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമാണെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോൻ. എഐവൈഎഫ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച എയർപോർട്ട് മാർച്ചിന്റെ ഉദ്ഘാടനം കണ്ണൂർ കാൽടെക്സ് ജംഗ്ഷനിൽ നിർവ്വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയത്തിനതീതമായി എല്ലാ വിഭാഗം ജനങ്ങളും കേന്ദ്രസർക്കാരിന്റെ ഇത്തരം തെറ്റായ നയങ്ങൾക്കെതിരെയുള്ള ഈ ശക്തമായ സമരത്തിന് അണിചേരണം. വികസനത്തിന്റെ കാര്യത്തിൽ രാഷ്ട്രീയം കലർത്തുവാൻ കമ്മ്യൂണിസ്റ്റ് പാർട്ടിയോ എഐവൈഎഫ് തയ്യാറല്ല. വികസനത്തിന്റെ കാര്യത്തിൽ ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്ന് പറയുമ്പോഴും യുഡിഎഫിന്റെ 19 എംപിമാർ പാർലമെന്റിലുണ്ടായിട്ടും അവർ ഈ വിഷയത്തിൽ മൗനം പാലിക്കുകയാണ് ചെയ്തത്.

അവരാരും ഇത്രയും വർഷക്കാലം പാർലമെന്റിനകത്ത് കണ്ണൂർ വിമാനത്താവളവുമായി ബന്ധപ്പെട്ടോ പോയന്റ് ഓഫ് കോൾ പദവി അനുവദിക്കണമെന്നോ ഉന്നയിച്ചിട്ടില്ല. അഡ്വ പി സന്തോഷ് കുമാർ എം പി എത്രയോ തവണ രാജ്യസഭക്കകത്ത് ഈ വിഷയം ചൂണ്ടികാട്ടുകയും വ്യോമയാന മന്ത്രിയുമായി സംസാരിക്കുകയും ചെയ്തു. വികസനത്തിന്റെ കാര്യത്തിൽ കേരളത്തോട് കടുത്ത അവഗണനയാണ് കേന്ദ്രസർക്കാർ കാണിക്കുന്നത്.

കേരളത്തിലെ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ടുള്ള പദ്ധതികൾക്ക് കോടികളാണ് കേന്ദ്രസർക്കാർ നൽകേണ്ടത്. ആ തുക ലഭ്യമായാൽ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ വികസനപ്രവർത്തനങ്ങളിലേക്ക് കേരളത്തിന് കടന്നുപോകാൻ സാധിക്കും. പക്ഷെ ആ പണം കേന്ദ്രം നൽകുന്നില്ല. തങ്ങൾക്കവകാശപ്പെട്ട ആനുകൂല്യങ്ങൾക്ക് വേണ്ടി പോലും ഒരു ഭരണകൂടവും ജനങ്ങളും സമരം ചെയ്യേണ്ടിവന്ന സാഹചര്യത്തിലേക്ക് കേരളത്തിനെ എത്തിച്ചു.

ഒരു ഫെഡറൽ സംവിധാനത്തിൽ കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരുകളും വഹിക്കേണ്ട ഉത്തരവാദിത്വങ്ങളുൾപ്പെടെയുള്ള കാര്യങ്ങൾ കൃത്യമായി ഭരണഘടനയിൽ പറയുന്നുണ്ട്. എന്നാൽ ഫെഡറൽ സംവിധാനത്തിന്റെ അന്തസത്ത തകർത്തുകൊണ്ടുള്ള നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്. കേന്ദ്രസർക്കാരിന്റെ നടപടികൾക്കെതിരെ തുടർച്ചയായ സമരപരിപാടികളുമായി ഇനിയും ശക്തമായി മുന്നോട്ട് പോകേണ്ടിവരുമെന്നും ജിസ്‌മോൻ പറഞ്ഞു.

എഐവൈഎഫ് ജില്ലാ ജോയിന്റ് സെക്രട്ടറി പി കെ മിഥുൻ അധ്യക്ഷനായി. മണ്ഡലം സെക്രട്ടറി എ കെ ഉമേഷ് സ്വാഗതം പറഞ്ഞു. വ്യാപാരി വ്യവസായി സമിതി കണ്ണൂർ ഏരിയാ കമ്മിറ്റി പ്രസിഡന്റ് കെ പി അബ്ദുൾ റഹിമാൻ, പ്രവാസി ഫെഡറേഷൻ ജില്ലാസെക്രട്ടറി കെ വി ശശീന്ദ്രൻ, ജയദേവൻ മാൽഗുടി എന്നിവർ പ്രസംഗിച്ചു. സിപിഐ ജില്ലാ എക്സി.അംഗം പി അജയകുമാർ, എഐ വൈ എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ വി രജീഷ് ,ജില്ലാ വൈസ് പ്രസിഡന്റ് എം അഗേഷ് തുടങ്ങിയവർ സംസാരിച്ചു.

എഐവൈഎഫ് ജില്ലാ സെക്രട്ടറി കെ വി സാഗർ ലീഡറും സംസ്ഥാന കമ്മിറ്റിയംഗം കെ വി പ്രശോഭ് ഡെപ്യുട്ടി ലീഡറും ജില്ലാ പ്രസിഡന്റ് കെ ആർ ചന്ദ്രകാന്ത് ഡയറക്ടറുമായിട്ടുള്ള ജാഥ ചൊവ്വ, വാരം, വലിയന്നൂർ, കുടുക്കിമൊട്ട തുടങ്ങി നിരവധി കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം മട്ടന്നൂരിൽ നിന്ന് എയർപോർട്ടിലേക്ക് ബഹുജനമാർച്ച് നടത്തി. കാൽനട ജാഥ സമാപനം എയർപോർട്ട് പരിസരത്ത് സിപിഐ ജില്ലാ സെക്രട്ടറി സി പി സന്തോഷ്‌ കുമാർ ഉദ്ഘാടനം ചെയ്തു.കെ വി രജീഷ് അധ്യക്ഷനായി.

സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം വി കെ സുരേഷ് ബാബു, പി എ ഇസ്മായിൽ എന്നിവർ സംസാരിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി പി അനീഷ് സ്വാഗതം പറഞ്ഞു. വിവിധ സ്വീകരണ കേന്ദ്രങ്ങളിലായി മേലെ ചൊവ്വയിൽ പി വി വിജേഷ്, പയ്യൻ ഷൈജു എന്നിവർ സംസാരിച്ചു. മുണ്ടയാട് അഡ്വ. എം സി സജീഷ്, എ കെ ഉമേഷ്‌, അജീഷ് എന്നിവർ സംസാരിച്ചു. വാരത്ത് മഹേഷ്‌ കക്കത്ത്, ബൈജു എന്നിവർ സംസാരിച്ചു.

ഏച്ചൂരിൽ പി എ ഇസ്മായിൽ, പ്രണോയ് വിജയൻ, സി ജസ്വന്ത് എന്നിവർ സംസാരിച്ചു.കുടുക്കിമൊട്ടയിൽ മഹിളാ സംഘം ജില്ലാ സെക്രട്ടറി കെ എം സപ്ന, ടി പ്രകാശൻ മാസ്റ്റർ, രമേശൻ,രാഹുൽ എന്നിവർ സംസാരിച്ചു. മട്ടന്നൂർ ബസ്സ്റ്റാൻഡ് പരിസരത്ത് സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം അഡ്വ പി അജയകുമാർ, വത്സൻ മാസ്റ്റർ, സി ദിനേശൻ, രമേശൻ, രാജേന്ദ്രൻ, കെ എസ് ശരൺ, കെ ദിപിൻ എന്നിവർ സംസാരിച്ചു.

Share and Enjoy !

Shares
youngindia
youngindiahttps://youngindianews.in
Young India is a Professional News Platform. We're dedicated to providing you the truth of reality, with a focus on dependability and News Facts. We're working with passion to dedicate our efforts for the society.
RELATED ARTICLES

Most Popular

Recent Comments

Shares