എഐവൈഎഫ് കണ്ണൂർ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കാനം രാജേന്ദ്രൻ അനുസ്മരണം ജനുവരി 8 ന് സംഘടിപ്പിക്കും. കണ്ണൂർ ടൗൺ സ്ക്വയറിൽ സംഗടിപ്പിക്കുന്ന പരിപാടി സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗവും രാജ്യസഭ എംപിയുമായ അഡ്വ. പി. സന്തോഷ്കുമാർ ഉദ്ഘാടനം ചെയ്യും.
സിപിഐ സംസ്ഥാന കൺട്രോൾ ചെയർമാൻ സി.പി മുരളി, സിപിഐ ജില്ല സെക്രട്ടറി സി പി സന്തോഷ് കുമാർ, അഡ്വ.പി അജയകുമാർ, അഡ്വ കെ കെ സമദ്, അഡ്വ.സരിൻ ശശി, റിജിൽ മാക്കുറ്റി, കെ.വി രജീഷ്, കെ.എം സപ്ന, കെ.വി സാഗർ, കെ.ആർ ചന്ദ്രകാന്ത് കെ.വി പ്രശോഭ് എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
സിപിഐ സംസ്ഥാന കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ ദിവസം അയ്യന്‍കാളി ഹാളില്‍ നടന്ന കാനം രാജേന്ദ്രന്‍ അനുസ്മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ രാഷ്ട്രീയ‑സാമൂഹ്യ‑സാംസ്കാരിക രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുത്തു. കേരള രാഷ്ട്രീയത്തിലെ ശ്രദ്ധേയമായ വ്യക്തിത്വമായിരുന്നു കാനം രാജേന്ദ്രനെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. രോഗാവസ്ഥയിലും കരുത്തോടെ നിന്നു. ശസ്ത്രക്രിയക്ക് വിധേയനായപ്പോഴും ശുഭപ്രതീക്ഷയോടെ മടങ്ങിവന്ന് എല്ലാ കാര്യങ്ങളും നിര്‍വഹിക്കാനാകുമെന്നാണ് കാനം പറഞ്ഞത്. പലപ്പോഴും ചില കാര്യങ്ങള്‍ മനസ് അംഗീകരിക്കില്ല. ഇപ്പോഴും കാനം ഇവിടെയുണ്ടെന്ന തോന്നലാണ് മനസിലെന്നും മുഖ്യമന്ത്രി പറഞ്ഞു.