Saturday, November 23, 2024
spot_imgspot_img
HomeKeralaഉത്സവകാലത്ത് കേരളത്തോടുള്ള അവ​ഗണന; റെയിൽവേയ്ക്കെതിരെ പ്രതിഷേധവുമായി എഐവൈഎഫ്

ഉത്സവകാലത്ത് കേരളത്തോടുള്ള അവ​ഗണന; റെയിൽവേയ്ക്കെതിരെ പ്രതിഷേധവുമായി എഐവൈഎഫ്

കണ്ണൂർ: ഉത്സവക്കാലത്ത് ഇന്ത്യൻ റെയിൽവേ കേരളത്തോട് കാണിക്കുന്ന അനീതിക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ച് എഐവൈഎഫ്. എഐവൈഎഫ് കണ്ണൂർ ജില്ലാക്കമ്മിറ്റിയുടെ നേതൃത്വത്തിലാണ് റെയിൽവേ സ്റ്റേഷൻ മാർച്ച് സം​ഘടിപ്പിച്ചത്.

കേരളത്തിലേക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കുക, ക്രിസ്തുമസ് പുതുവത്സരം തുടങ്ങിയ ഉത്സവക്കാലത്ത് കേരളത്തിലേക്ക് കൂടുതൽ തീവണ്ടികൾ അനുവദിക്കുക, റെയിൽവേയുടെ മലബാറിനോടുള്ള അവ​ഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഇടപെടൽ ഉടൻ ഉണ്ടാവണമെന്ന് എഐവൈഎഫ് കണ്ണൂർ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടുകൊണ്ടാണ് സമരം സംഘടിപ്പിക്കുന്നത്.

‘എന്റെ ജനത തോൽക്കുകയാണ്…’
ഒരു ശ്രീലങ്കൻ കമ്മ്യൂണിസ്റ്റിന്റെ വാക്കുകൾ

ഇന്ന് വൈകുന്നേരം 4 മണിക്ക് ആരംഭിക്കുന്ന മാർച്ച് സിപിഐ ജില്ലാ എക്സിക്യൂട്ടിവ് അം​ഗം അഡ്വ. പി അജയകുമാർ ഉദ്ഘാടനം നിർവഹിക്കും. കെ വി രജീഷ്, കെ ആർ ചന്ദ്രകാന്ത്, എം സി സജീഷ്, ടി വി രജിത, പി എ ഇസ്മായിൽ തുടങ്ങിയവർ മാർച്ചിനെ അഭിസംബോധന ചെയ്ത് സംസാരിക്കും.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares