കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷൻ ഭൂമി സ്വകാര്യ വ്യക്തികൾക്ക് പതിച്ചു നൽകി നഗരവികസനത്തിന് തടസ്സം നിൽക്കുന്ന റെയിൽവേയുടെ നീക്കങ്ങൾക്കെതിരെ എഐവൈഎഫ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. റെയിൽവേ സ്റ്റേഷനു മുന്നിൽ നടന്ന പ്രതിഷേധ ജ്വാല രാജ്യസഭാംഗം പി സന്തോഷ് കുമാർ എംപി ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് കെ ആർ കാന്ത് അദ്ധ്യക്ഷൻ ആയി . ജില്ലാ സെക്രട്ടറി കെ വി രജീഷ് സ്വാഗതം പറഞ്ഞു.അഡ്വക്കേറ്റ് പി അജയകുമാർ അഡ്വ.എം.സി സജീഷ് ടി വി രജിത തുടങ്ങിയവർ സംസാരിച്ചു . മാർച്ചിന് കെ വി സാഗർ കെ വി പ്രശോഭ്,പി ജിതേഷ്,പി എ ഇസ്മയിൽ, ശ്രുതി പി വി തുടങ്ങിയവർ നേതൃത്വം നൽകി സമരത്തിന്റെ ഭാഗമായി എഐവൈഎഫ് പ്രവർത്തകർ പ്രതിഷേധ ജ്വാല തെളിയിച്ചു.