Friday, November 22, 2024
spot_imgspot_img
HomeKeralaപ്രസാർ ഭാരതിയെ ആർഎസ്എസ് വൽക്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, പാചക വാതക വില വർധന പിൻവലിക്കുക; പ്രതിഷേധവുമായി...

പ്രസാർ ഭാരതിയെ ആർഎസ്എസ് വൽക്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, പാചക വാതക വില വർധന പിൻവലിക്കുക; പ്രതിഷേധവുമായി എഐവൈഎഫ്

കണ്ണൂർ: പ്രസാർ ഭാരതിയെ ആർഎസ്എസ് വൽക്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, പാചക വാതക വില വർധന പിൻവലിക്കുക എന്നി ആവശ്യങ്ങൾ ഉന്നയിച്ച് എഐവൈഎഫ് പ്രതിഷേധം സംഘടിപ്പിച്ചു. കണ്ണൂർ ആർഎസ് പോസ്റ്റ്‌ ഓഫീസിനു മുന്നിൽ നടന്ന എഐവൈഎഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ വി രജീഷ് ഉദ്ഘടനം ചെയ്തു. പ്രതിഷേധ സംഗമത്തിൽ ജില്ലാ പ്രസിഡന്റ് കെ ആർ ചന്ദ്രകാന്ത് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ വി സാഗർ സ്വാഗതം പറഞ്ഞു.

പ്രസാര്‍ഭാരതിയെ സംഘപരിവാറിന് തീറെഴുതുന്നതുമായി ബന്ധപ്പെട്ടും പാചക വാതക വിലവർദ്ധനവിനെതിരെയും ശക്തമായി പ്രതിഷേധം സംഘടിപ്പിക്കാൻ ആഹ്വാനം ചെയ്ത് എഐവൈഎഫ് സംസ്ഥാന നേതൃത്വം നേരത്തെ രംഗത്തെത്തിയിരുന്നു. രാജ്യത്തെ എല്ലാ മേഖലകളും കാവിവല്‍ക്കരിക്കുന്ന കേന്ദ്രസർക്കാരിന്റെ നടപടിയുടെ ഭാ​ഗമായാണ് പ്രസാര്‍ ഭാരതിക്ക് വാര്‍ത്തകള്‍ നല്‍കാന്‍ സംഘപരിവാര്‍ അനുകൂല വാര്‍ത്താ ഏജന്‍സിയായ ഹിന്ദുസ്ഥാന്‍ സമാചാറിനെ ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന് എഐവൈഎഫിന്റെ വ്യക്തമാക്കി.

പിടിഐ പോലെയുള്ള ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ ഏജന്‍സികളെ ഒഴിവാക്കിയാണ് സംഘപരിവാര്‍ ഏജന്‍സിയെ തീരുമാനിച്ചത്. പ്രസാര്‍ ഭാരതിയെ കാവിവല്‍ക്കരിക്കാനുള്ള നടപടിയുടെ ഭാ​ഗമാണെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്‍റ് എന്‍ അരുണും സെക്രട്ടറി ടി ടി ജിസ്മോനും പറഞ്ഞു.

സാമ്പത്തിക മായി ജനങ്ങൾ പൊറുതിമുട്ടുന്ന സമയത്താണ് അവരുടെ നടുവൊടിക്കുന്ന വിധത്തിൽ കേന്ദ്രസർക്കാർ ​ഗാർഹിക സിലിണ്ടറിനുൾപ്പെടെ വില കൂട്ടിയത്. പാചക വാതകത്തിന്റെ വില വീണ്ടും വര്‍ദ്ധിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധമറിയിച്ച് എഐവൈഎഫ് രം​ഗത്തെത്തിയിരുന്നു. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയും വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 351 രൂപയുമാണ് വര്‍ദ്ധിപ്പിച്ചത്. വലിയ കൊള്ളയടിയാണ് ഈ രംഗത്ത് നരേന്ദ്ര മോദി സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് എഐവൈഎഫ് സംസ്ഥാന നേതൃത്വം വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ രണ്ട് വര്‍ഷമായി സബ്സിഡി പൂര്‍ണ്ണമായും എടുത്തു കളഞ്ഞ് ജനങ്ങളുടെ മേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കുകയാണ് ചെയ്യുന്നത്. പെട്രോളിയം ഉല്‍പന്നങ്ങള്‍ക്കും,പാചക വാതകത്തിനും അടിക്കടി വില വര്‍ദ്ധിപ്പിച്ച് ജനങ്ങളെ കൊളളയടിക്കുന്ന കേന്ദ്ര സര്‍ക്കാരിന്‍റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധംതന്നെയാണ് എഐവൈഎഫിന്റെ നേതൃത്വത്തിൽ നടക്കുന്നത്.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares