Friday, April 4, 2025
spot_imgspot_img
HomeKeralaഗവർണർ ആരിഫ് മുഹമ്മദ്‌ ഖാന്റെ കോലം കത്തിച്ച് എഐവൈഎഫ്

ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാന്റെ കോലം കത്തിച്ച് എഐവൈഎഫ്

കണ്ണൂർ:സർവകാലശാലകളെ കാവിവത്കരിക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാനെതിരെ വ്യാപക പ്രതിഷേധവുമായി കണ്ണൂർ എഐവൈഎഫ് ജില്ലാ കമ്മറ്റി. എഐവൈഎഫ് നേതൃത്വത്തിൽ കണ്ണൂർ പഴയ ബസ്സ്റ്റാന്റ് കേന്ദ്രീകരിച്ച് കോലം കത്തിച്ചു പ്രതിഷേധിച്ചു.കണ്ണൂരിനെ അധിക്ഷേപിച്ചു കൊണ്ട് ഗവർണർ നടത്തിയ പരാമർശം പിൻവലിച്ച് മാപ്പു പറയണമെന്ന് എഐവൈഎഫ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ വി രജീഷ് പറഞ്ഞു. എഐവൈഎഫ് നടത്തിയ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജില്ലാ സെക്രട്ടറി കെ വി സാഗർ, ജില്ലാ പ്രസിഡന്റ്‌ കെ ആർ ചന്ദ്രകാന്ത്, കെ വി പ്രശോഭ് എന്നിവർ സംസാരിച്ചു. കെ ദിപിൻ, പി വി ധീരജ്, എ കെ ഉമേഷ്‌,എം അഗേഷ്, ഷാഹുൽ അമീർ എന്നിവർ നേതൃത്വം നൽകി.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares