തൃശ്ശൂർ: എഐവൈഎഫ് കാരമുക്ക് മേഖല സമ്മേളനം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അഡ്വ. വി എസ് അഭിലാഷ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ശരൺദാസ് അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി ഷൈമേഷ് പാലാഴി സ്വാഗതം പറഞ്ഞു.
എഐവൈഎഫ് മണലൂർ മണ്ഡലം സെക്രട്ടറി സാജൻ മുടവങ്ങാട്ടിൽ, സിപിഐ ജില്ലാ കൗൺസിൽ അംഗം കെ വി വിനോദൻ, സിപിഐ ലോക്കൽ സെക്രട്ടറി പി ബി ജോഷി തുടങ്ങിയവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. മേഖല സെക്രെട്ടറിയായി ഷൈമേഷ് പാലാഴിയേയും പ്രസിഡന്റ് ആയി ശരൺദാസിനെയും തെരഞ്ഞെടുത്തു.