കരുനാഗപ്പള്ളി: അഗ്നിപഥ് വിഷയത്തിൽ സമരം നയിച്ചതിന്റെ പേരിൽ കള്ളക്കേസിൽ കുടുക്കി പൊലീസ് അറസ്റ്റ് ചെയ്ത് ജയിൽ വാസം അനുഭവിക്കുന്ന എഐവൈഎഫ് ദേശീയ സെക്രട്ടറി റോഷൻ കുമാർ സിൻഹയെ വിട്ടയക്കുക, പ്രതിപക്ഷ നേതൃനിരയെ വേട്ടയാടുന്ന കേന്ദ്ര സർക്കാർ നിലപാടിൽ പ്രതിഷേധിച്ചും എഐവൈഎഫ് കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. സിപിഐ ഓഫീസിന് മുന്നിൽ നിന്നും ആരംഭിച്ച പ്രകടനം ടൗൺ ചുറ്റി കെഎസ്ആർടിസി ബസ് സ്റ്റാന്റിന് മുന്നിൽ സമാപിച്ചു.
തുടർന്ന് നടന്ന പ്രതിഷേധ യോഗം സിപിഐ സംസ്ഥാന കൗൺസിൽ അംഗം ആർ രാമചന്ദ്രൻ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രതിഷേധിക്കുന്നവരെ ഇല്ലാതാകുന്ന നിലപാടാണ് കേന്ദ്ര സർക്കാർ കൈക്കൊള്ളുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മണ്ഡലം പ്രസിഡന്റ് ഷിഹാൻ ബഷി അധ്യക്ഷത വഹിച്ചു.
സെക്രട്ടറി യു കണ്ണൻ സ്വാഗതം പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗം രശ്മി അംജിത്ത്, എഐഎസ്എഫ് ജില്ലാ വൈസ് പ്രസിഡന്റ് എം ഡി അജ്മൽ, മണ്ഡലം സെക്രട്ടറി ഗൗതം കൃഷ്ണ , പ്രസിഡന്റ് നദിർഷാ എൻ, അഖിൽ ആർ, മനോജ് എം എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. അൻസർ ജമാൽ എം, അജാസ് എസ് പുത്തൻ പുരയിൽ, ദിനേശൻ, നിഷാദ്, സൂര്യ, ജിഷ്ണു, മുകേഷ്, അമർജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി.