കാസർഗോഡ്: ഒരുമിച്ചു നടക്കാം വർഗീയതയ്‌ക്കെതിരെ ഒന്നായി പൊരുതാം തൊഴിലിനു വേണ്ടി എന്ന മുദ്രാവാക്യമുയർത്തി എഐവൈഎഫ് സംസ്ഥാന കമ്മിറ്റി നടത്തുന്ന സേവ് ഇന്ത്യ മാർച്ചിന്റെ വടക്കൻ മേഖല കാൽനട ജാഥ വിജയിപ്പിക്കാനുള്ള സംഘാടക സമിതി രൂപീകരണ യോഗം സിപിഐ ജില്ലാ സെക്രട്ടറി സി പി ബാബു ഉദ്ഘാടനം ചെയ്തു. എം സി അജിത്ത് അധ്യക്ഷത വഹിച്ചു.
എഐവൈഎഫ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ വി രജീഷ്, ധനീഷ് ബിരിക്കുളം, ഹരീഷ് കെ ആർ, സുനിൽ കുമാർ പ്രഭിജിത്ത് തുടങ്ങിയവർ സംസാരിച്ചു. എം ശ്രീജിത്ത് സ്വാഗതം പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് എൻ അരുൺ വടക്കൻ മേഖല ജാഥ മെയ് 17 ന് കാസർഗോഡ് നിന്ന് ആരംഭിക്കും. .ജാഥ മെയ് 28 ന് തൃശൂർ വെച്ച് സമാപിക്കും.
501 അംഗ ജനറൽ കമ്മറ്റിയും 51 അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയേയും തെരഞ്ഞെടുത്തു. സംഘാടക സമിതി ഭാരവാഹികളായി സി പി ബാബു (ചെയർമാൻ) ,വി രാജൻ, വി സുരേഷ് ബാബു,കെ കുഞ്ഞിരാമൻ,ബിജു ഉണ്ണിത്താൻ (വൈസ് ചെയർമാൻമാർ) .എം ശ്രീജിത്ത് (കൺവീനർ), ധനീഷ് ബിരിക്കുളം, സുനിൽകുമാർ, പ്രഭിജിത്ത് (ജോയിന്റ് കൺവീനർമാർ) എം സി അജിത്ത് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. രക്ഷാധികാരികളായി ഇ ചന്ദ്രശേഖരൻ എം എൽ എ, ടി കൃഷ്ണൻ, ഗോവിന്ദൻ പള്ളിക്കാപ്പിൽ എന്നിവരെയും തീരുമാനിച്ചു.