കയ്പമംഗലം: ഒരുമിച്ച് നടക്കാം വർഗ്ഗീയതക്കെതിരെ, ഒന്നായ് പൊരുതാം തൊഴിലിനു വേണ്ടി എന്ന മുദ്രാവാക്യങ്ങൾ ഉയർത്തി എഐവൈഎഫ് സംഘടിപ്പിക്കുന്ന സേവ് ഇന്ത്യാ മാർച്ച് സംഗമം മേയ് 28 ന് തൃശൂരിൽ നടക്കും. തൃശൂരിൽ നടക്കുന്ന പരിപാടി വിജയകരമാക്കാൻ കയ്പമംഗലം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘാടക സമിതി രൂപീകരിച്ചു. എസ്എൻ പുരം തേവർപ്ലാസയിൽ ചേർന്ന സംഘാടക സമിതി യോഗം എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ ഉദ്ഘാടനം ചെയ്തു.
സിപിഐ കയ്പമംഗലം മണ്ഡലം സെക്രട്ടറി ടി പി രഘുനാഥ് അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ ടി കെ സുധീഷ്, എക്സി.അംഗം കെ എസ് ജയ, ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ, മണ്ഡലം അസി.സെക്രട്ടറി അഡ്വ. എ ഡി സുദർശനൻ, എ ഐവൈഎഫ് ജില്ലാ പ്രസിഡൻ്റ് ബിനോയ് ഷെബീർ, വൈസ് പ്രസിഡൻ്റ സി കെ ശ്രീരാജ് എന്നിവർ പ്രസംഗിച്ചു. മണ്ഡലം സെക്രട്ടി ശിഹാബ് കാവുങ്ങൽ സ്വാഗതവും പ്രസിഡന്റ് അനോഗ് കെ എം നന്ദിയും പറഞ്ഞു.
സംഘാടക സമിതി ഭാരവാഹികളായി ടി പി രഘുനാഥ് (ചെയർമാൻ) സി കെ (ശ്രീരാജ് )കൺവീനർ അഡ്വ.എ ഡി സുദർശനൻ (ട്രഷറർ) എന്നിവരടങ്ങിയ 251 കമ്മിറ്റിയെയും തെരഞ്ഞെടുത്തു.