തിരുവനന്തപുരം: രാജ്യസുരക്ഷ, രാജ്യസ്‌നേഹം എന്ന സംഘ പരിവാര്‍ വാദങ്ങളെല്ലാം തന്നെ പൊയ്മുഖങ്ങള്‍ ആണെന്ന വസ്തുത രാജ്യത്തിന് മുന്‍പില്‍ വരച്ച് കാട്ടപ്പെടുന്ന യുവജന ദ്രോഹ അഗ്നിപഥ് പദ്ധതി പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോന്‍. എഐവൈഎഫ് എജി ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൈനിക മേഖലയില്‍ പോലും താല്‍കാലിക തസ്തികകള്‍ സൃഷ്ടിക്കുക വഴി യുവജനങ്ങളുടെ തൊഴില്‍ സുരക്ഷക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തുകയാണ് കേന്ദ്ര സര്‍ക്കാര്‍.
രാജ്യ സുരക്ഷയെ മുഴവനായും ആര്‍എസ്എസിന് സ്വന്തം ആളുകളെ റിക്രൂട്ട് ചെയ്യുവാനുള്ള വേദിയാക്കി മാറ്റാനുള്ള നയത്തെ എഐവൈഎഫ് ശക്തമായി എതിര്‍ക്കുകയും ഇതിനെതിരെ ശക്തമായ പ്രതിരോധം ഉയര്‍ത്തി കൊണ്ട് വരും.
എഐവൈഎഫ് ജില്ലാ പ്രസിഡന്റ് ആദര്‍ശ് കൃഷ്ണ അധ്യക്ഷത വഹിച്ച പരിപാടിക്ക് ജില്ലാ സെക്രട്ടറി അഡ്വ. ആര്‍ എസ് ജയന്‍ സ്വാഗതവും, എആര്‍ അനുജ നന്ദിയും രേഖപ്പെടുത്തി.
കേന്ദ്രസര്‍ക്കാരിന്റെ യുവജന വിരുദ്ധ നടപടിക്ക് എതിരെ രാജ്യത്താകെ എഐവൈഎഫ് ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം എഐവൈഎഫിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ അരങ്ങേറുന്നുണ്ട്. സൈനിക മേഖലയെ സംഘപരിവാര്‍ വത്കരിക്കാനുള്ള ശ്രമങ്ങളെ ചെറുത്തു തോല്‍പ്പിക്കുമെന്ന് എഐവൈഎഫ് പ്രഖ്യാപിച്ചിരുന്നു.