വയനാട്ടിലെ ഉരൾപ്പൊട്ടലിൽ വീടും സ്ഥലവും നഷ്ടപ്പെട്ട് കുടുംബത്തിന് അഞ്ച് സെന്റ് ഭൂമി നൽകി എഐവൈഎഫ് നേതാവ്. എഐവൈഎഫ് കിളിമാനൂർ മണ്ഡലം പ്രസിഡന്റ് ടി താഹായാണ് സഹായവുമായി മുന്നോട്ട് വന്നിരിക്കുന്നത്. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു കൺസ്ട്രഷൻ കമ്പനിയിലെ ജീവനക്കാരനാണ് താഹ. ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന സാധാരണ കുടുംബമാണ് താഹയുടെ. തന്റെ ഉമ്മയുടെ പേരിലുളള അഞ്ച് സെന്റ് ഭൂമിയാണ് വയനാടിലെ ദുരിതമനുഭവിക്കുന്നവർക്കായി നൽക്കുന്നത്.
താൻ കണ്ടിട്ടില്ലാത്ത നാട്ടിലെ കണ്ടിട്ടില്ലാത്ത ആളുകൾക്ക് വേണ്ടി തന്റെ ഭൂമി വിട്ടുനൽകാൻ കാണിച്ച താഹയുടെ മനുഷ്യത്വത്തിനു സമൂഹ്യ മാധ്യമങ്ങളിലടക്കം കയ്യടികൾ ഏറ്റുവാങ്ങുകയാണ്. എല്ലാ നഷ്ടപ്പെട്ട ഒരു വിഭാഗം ജനങ്ങൾക്ക് കരുതലിന്റെ കാരുണ്യത്തിന്റെ കൈനീട്ടുന്ന തഹ മറ്റു മനുഷ്യർക്കും പാഠമാണ്. എഐവൈഎഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനം ഉൾക്കൊണ്ട് അതിന്റെ ഭാഗമാകാൻ താഹ മുന്നിട്ട് വരാൻ കാണിച്ച മനസിനെ എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോനും പ്രസിഡന്റ് എൻ അരുണും അഭിനന്ദിച്ചു. താഹയെ പോലുള്ളവരുടെ പ്രസ്ഥാനത്തിന്റെ ഭാഗമാകാൻ സധിച്ചതിൽ അഭിമാനമുണ്ടെന്ന് അവർ പറഞ്ഞു. വയാനാടിനായി ഒന്നിച്ച് മുന്നോട്ടെത്തി എല്ലാ എഐവൈഎഫ് പ്രവർത്തകരെയും അവർ അഭിനന്ദിച്ചു.