റെയിൽവേ മേഖലയിൽ കേരളത്തോട് കേന്ദ്രം കാട്ടുന്ന കടുത്ത അവഗണന അവസാനിപ്പിക്കണമെന്ന് എഐവൈഎഫ് ദേശീയ വർക്കിങ് കമ്മിറ്റി അംഗം എസ് വിനോദ് കുമാർ അഭിപ്രായപ്പെട്ടു.ട്രെയിൻ യാത്രക്കാരുടെ ദുരിതം പരിഹരിക്കുക റെയിൽവേയോടുള്ള അവഗണന അവസാനിപ്പിക്കുക പാസഞ്ചർ ട്രെയിനുകളിൽ കോച്ചുകൾ വർധിപ്പിക്കുക എന്നീ മുദ്രാവാക്യം ഉയർത്തി എഐവൈഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊട്ടാരക്കര റെയിൽവേ സ്റ്റേഷനിലേക്ക് സംഘടിപ്പിച്ച മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. റെയിൽവേ സ്റ്റേഷനുകളിൽ അടിസ്ഥാന സൗകര്യം ഉൾപ്പെടെ പലയിടങ്ങളിലും പരിമിതമാണ്.
കോവിഡ് സമയത്ത് പൂട്ടിയ ടിക്കറ്റ് കൗണ്ടറുകൾ പുനസ്ഥാപിക്കാത്ത സാഹചര്യം ഇപ്പോഴും നിരവധി സ്റ്റേഷനുകളിൽ ഉണ്ട്.റെയിൽവേ വികസനത്തിന് ആവശ്യമായ യാതൊരു ഇടപെടലും എംപിമാരും നടത്തുന്നൂല്ലെന്നും വരും ദിവസങ്ങളിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും എ ഐ വൈ എഫ് നേതാക്കൾ അഭിപ്രായപ്പെട്ടു.സുരേന്ദ്ര ഭവനിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് റെയിൽവേ സ്റ്റേഷനു മുന്നിൽ സമാപിച്ചു. മാർച്ചിന് ജില്ലാ പ്രസിഡന്റ് ഇ കെ സുധീർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി എസ് നിധീഷ് സ്വാഗതം പറഞ്ഞു.
സംസ്ഥാന ജോയിന്റ് സെക്രട്ടറി അഡ്വ. വിനീത വിൻസന്റ് എഐഎസ്എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി എ അധിൻ ജില്ലാ സെക്രട്ടറി ജോബിൻ ജേക്കബ് പ്രസിഡന്റ് ശ്രീജിത്ത് സുദർശൻ എ ഐ വൈ എഫ് സംസ്ഥാന കമ്മിറ്റിയംഗങ്ങളായ നോബൽ ബാബു, രാജേഷ് ചിറ്റൂർ, എ ഐ വൈ എഫ് നേതാക്കളായ എം ആർ ശ്രീജിത്ത് ഘോഷ്,പി പ്രവീൺ,എസ് അർഷാദ്,ആർ ഷംനാൽ,ശ്യാംരാജ് ഡി എൽ അനുരാജ് എന്നിവർ സംസാരിച്ചു മാർച്ചിന് വി ആർ ആനന്ദ്, എസ് എസ് കണ്ണൻ, എം ബി നസീർ, രാജ് ലാൽ, പ്രീജി ശശിധരൻ, എസ് ഷാനവാസ്, പ്രശാന്ത് ജോർജ്ജ് എന്നിവർ നേതൃത്വം നൽകി.