കൊല്ലം: കള്ളക്കേസിൽ കുടുക്കി ബീഹാർ പോലീസ് അറസ്റ്റ് ചെയ്ത എഐവൈഎഫ് ബീഹാർ സംസ്ഥാന സെക്രട്ടറി റോഷൻകുമാർ സിൻഹയെ വിട്ടയ്ക്കുക, കേന്ദ്രസർക്കാർ പ്രതിപക്ഷ നേതൃത്വത്തോടുള്ള പ്രതികാരനടപടികൾ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എഐവൈഎഫ് കൊല്ലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നകടയിൽ ജനാധിപത്യ സംരക്ഷണത്തിനായ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. തുടർന്ന് നടന്ന യോഗം സി പി ഐ കൊല്ലം മണ്ഡലം സെക്രട്ടറി സ. രാജീവ് ഉദ്ഘാടനം ചെയ്തു.
എഐവൈഎഫ് കൊല്ലം മണ്ഡലം പ്രസിഡൻ്റ് ശ്യം രാജൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എഐവൈഎഫ് മണ്ഡലം സെക്രട്ടറി എസ് എസ് കണ്ണൻ സ്വാഗതം പറഞ്ഞു. ദേശീയ കൗൺസിൽ അംഗം വിനിതാ വിൻസെൻ്റ് ജില്ലാ കമ്മിറ്റി അംഗം ചിഞ്ചു ബാബു എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. എഐവൈഎഫ് കൊല്ലം മണ്ഡലം വൈസ് പ്രസിഡൻ്റ് അൻഷാദ് നന്ദി പറഞ്ഞു.