ചാത്തന്നൂർ: മാർച്ച് 11 12 തീയതികളിലായി ചാത്തന്നൂരിൽ വച്ച് ചേരുന്ന എഐവൈഎഫ് കൊല്ലം ജില്ലാ ക്യാമ്പിന്റെ സംഘാടക സമിതി രൂപീകരിച്ചു. ചാത്തന്നൂർ പി രവീന്ദ്രൻ സ്മാരകത്തിൽ ചേർന്ന യോഗം ജി എസ് ജയലാൽ എംഎൽഎ ഉദ്ഘാടനം ചെയ്തു.
എഐവൈഎഫ് ജില്ലാ പ്രസിഡന്റ് ടി എസ് നിധീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എസ് വിനോദ് കുമാർ, ദേശീയ കൗൺസിൽ അംഗം വിനീത വിൻസെന്റ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ നോബൽ ബാബു, ഇ കെ സുധീർ, രാജേഷ് ചിറ്റൂർ, ജി എസ് ശ്രീരശ്മി, ബിജിൻ മരക്കുളം, കെ ആർ മോഹനൻ പിള്ള, എൻ സദാനന്ദൻ പിള്ള, എസ് അനിൽകുമാർ, എൻ രവീന്ദ്രൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: ജി എസ് ജയലാൽ എംഎൽഎ (ചെയർമാൻ), അഡ്വ. ആർ ദിലീപ് കുമാർ, ശ്രീകുമാർ പാരിപ്പള്ളി (വൈസ് ചെയർമാൻമാർ), നോബൽ ബാബു (കൺവീനർ), ജി എസ് ശ്രീരശ്മി, എച്ച് ഹരീഷ്, ഷാജിദാസ്, അരുൺ കലയോട്(ജോയിൻ കൺവീനർമാർ)