കോന്നി: എഐവൈഎഫ് കോന്നി മണ്ഡലം ക്യാമ്പ് ജില്ലാ സെക്രട്ടറി എസ് അഖിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എസ് അജിത്ത് അധ്യക്ഷത വഹിച്ചു. ബഹുമുഖ പ്രതിഭകളെ വേദിയിൽ ആദരിച്ചു. സിപിഐ സംസ്ഥാന കൗൺസിൽ അംഗം പി ആർ ഗോപിനാഥൻ, കോന്നി മണ്ഡലം സെക്രട്ടറി കെ രാജേഷ്, കൂടൽ മണ്ഡലം സെക്രട്ടറി സി കെ അശോകൻ, ജില്ലാ കൗൺസിൽ അംഗങ്ങളായ എ ദീപുകുമാർ, ബീന മുഹമ്മദ് റാഫി, എഐവൈഎഫ് ജില്ലാ പ്രസിഡന്റ് സുഹാസ് എം ഹനീഫ്, ജില്ലാ വൈസ് പ്രസിഡന്റ് വിനീത് കോന്നി, ജോയിന്റ് സെക്രട്ടറി ഷിഹാബ്, മണ്ഡലം സെക്രട്ടറി ഹനീഷ്, സംസ്ഥാന കമ്മറ്റി അംഗങ്ങളായ ശ്രീനാദേവി കുഞ്ഞമ്മ, ബൈജു മുണ്ടപ്പള്ളി, ജില്ലാ കമ്മറ്റി അംഗങ്ങൾ ആയ റീന,രതീഷ്,പ്രശാന്ത്,ഷിജോ,ബിനോയ് ജോൺ തുടങ്ങിയവർ സംസാരിച്ചു.
മണ്ഡലം ക്യാമ്പിനോടനുബന്ധിച്ച് കല-കായിക മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച പ്രതിഭകളെ അനുമോദിച്ചു. കോഴിക്കോട് വെച്ച് നടന്ന സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ തബല,കഥാപ്രസംഗം എന്നീ മത്സരങ്ങളിൽ എ ഗ്രേഡ് നേടിയ വത്സനെ എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗം ബൈജു മുണ്ടപ്പള്ളി ആദരിച്ചു.
ബാംഗ്ലൂരിൽ നടന്ന നാഷണൽ റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ രണ്ട് വെങ്കല മെഡൽ നേടിയ സിപിഐ പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവും എഐവൈഎഫ് മുൻ ജില്ലാ പ്രസിഡന്റുമായ സഖാവ് ദീപുകുമാറിന്റെ മകൻ കാർത്തികിനെ എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗം ശ്രീനാദേവി ആദരിച്ചു.
വനിതാ ശിശു വികസന വകുപ്പ് സംഘടിപ്പിച്ച സംവാദ മത്സരത്തിൽ മികച്ച പ്രാസംഗികനായും, തമിഴ് നാട്ടിലെ ഏർകാടിൽ നടന്ന ഏർകാട് ദേശീയ കരാട്ടെ ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ ജേതാവും കേരള സർവ്വകലാശാല കരാട്ടെ ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി രണ്ട് തവണ ചാമ്പ്യൻ, പത്തനംതിട്ട ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പിൽ രണ്ട് സ്വർണ്ണം അടക്കം നേടിയ എഐഎസ്എഫ് നേതാവ് ആസാദ്. ആർ സുരേന്ദ്രനെ എഐവൈഎഫ് ജില്ലാ സെക്രട്ടറി എസ്. അഖിൽ ആദരിച്ചു.
തുടർന്ന് നടന്ന ഭാരവാഹികളുടെ തിരഞ്ഞെടുപ്പിൽ കോന്നി മണ്ഡലം കമ്മറ്റി ഭാരവാഹികളായി വിനീത് കോന്നി (സെക്രട്ടറി),ബിനോയ് ജോൺ (പ്രസിഡന്റ്),വിഷ്ണു കെ ഷൈലജൻ(ജോ.സെക്രട്ടറി), പ്രദീപ് (വൈസ് പ്രസിഡന്റ്) എന്നിവരെയും കൂടൽ മണ്ഡലം കമ്മറ്റി ഭാരവാഹികളായി ഹനീഷ് ആർ (സെക്രട്ടറി),അജിത്ത് എസ് (പ്രസിഡന്റ് ),ഷിഹാബ് (വൈ സ് പ്രസിഡന്റ്),സതീഷ് എസ് ലാൽ (ജോയിന്റ് സെക്രട്ടറി ) എന്നിവരെയും തിരഞ്ഞെടുത്തു.