Friday, November 22, 2024
spot_imgspot_img
HomeKeralaസേവ് ഇന്ത്യ മാർച്ച്, പ്രചരണ ജാഥയുമായി എഐവൈഎഫ് കൂടൽ മണ്ഡലം കമ്മിറ്റി

സേവ് ഇന്ത്യ മാർച്ച്, പ്രചരണ ജാഥയുമായി എഐവൈഎഫ് കൂടൽ മണ്ഡലം കമ്മിറ്റി

കൂടൽ: ‘ഒരുമിച്ച് നടക്കാം വർഗ്ഗീയതയ്ക്കെതിരെ ഒന്നായ് പൊരുതാം തൊഴിലിനു വേണ്ടി’ എന്ന മുദ്രാവാക്യം ഉയർത്തി എഐവൈഎഫിന്റെ സേവ് ഇന്ത്യ മാർച്ചിന്റെ ഭാ​ഗമായി പ്രചരണ ജാഥ സംഘടിപ്പിക്കുവാൻ ഒരുങ്ങി കൂടൽ മണ്ഡലം കമ്മിറ്റി. മെയ് 6 ാം തീയതി അരുവാപുലം മുതൽ മങ്ങാട് വരെയാണ് ജാഥ സംഘടിപ്പിക്കുന്നത്. എഐവൈഎഫ് കൂടൽ മണ്ഡലം സെക്രട്ടറി ഹനീഷ് ക്യാപ്റ്റനും ജില്ലാ അം​ഗം റീന വൈസ് ക്യാപ്റ്റനുമായിട്ടുളള ജാഥ ജില്ലാ ജോയിന്റ് സെക്രട്ടറി അജിത്ത് ശാന്തകുമാർ ഡയറക്ട് ചെയ്യും. സിപിഐ കൂടൽ മണ്ഡലം സെക്രട്ടറി സി കെ അശോകൻ ജാഥ ഫ്ലാ​ഗ് ഓഫ് ചെയ്യും. എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.

രാജ്യത്ത് ഉയർന്നുവരുന്ന വർഗ്ഗീയതക്കും തൊഴിലില്ലായ്മയ്ക്കും എതിരെയാണ് സംസ്ഥാനത്ത് രണ്ട് മേഖലാ കാൽനട ജാഥകൾ സംഘടിപ്പിക്കുന്നത്.
മെയ് 15 ന് തിരുവനന്തപുരത്ത് നിന്നും ആരംഭിക്കുന്ന തെക്കൻ മേഖല ജാഥ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മെയ് 17 കാസർകോട് നിന്നും പര്യേടനം തുടങ്ങുന്ന വടക്കൻ മേഖല ജാഥ സിപിഐ കേന്ദ്ര സെക്രട്ടറിയേറ്റ് അം?ഗം ബിനോയ് വിശ്വവും ഉദ്ഘാടനം ചെയ്യും. എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോൻ തെക്കൻ മേഖല ജാഥയും സംസ്ഥാന പ്രസിഡന്റ് എൻ അരുൺ വടക്കൻ മേഖല ജാഥയും നയിക്കും. കേരളത്തിലെ 14 ജില്ലകളിലൂടെയും കടന്നു പോകുന്ന കാൽനട ജാഥ മെയ് 28 ന് തൃശ്ശൂരിൽ കാൽ ലക്ഷം ഫാസിസ്റ്റ് വിരുദ്ധരുടെ സംഗമത്തോടെ അവസാനിക്കും.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares