ഇരിങ്ങാലക്കുട: ഭക്ഷ്യവിഷബാധ കേസുകൾ സംസ്ഥാനത്ത് വർദ്ധിക്കുന്നതിനെതിരെ എഐവൈഎഫ് രംഗത്ത്. കേരളത്തിൽ ആരോഗ്യവകുപ്പ് ഇക്കാര്യത്തിൽ അടിയന്തിര ശ്രദ്ധ ചെലുത്തണമെന്നും കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണമെന്നും, ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കണമെന്നും എഐവൈഎഫ് കാറളം മേഖല സമ്മേളനം അധികാരികളോട് ആവശ്യപ്പെട്ടു.
എഐവൈഎഫ് ജില്ലാ സെക്രട്ടറി പ്രസാദ് പാറേരി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഷാഹിൽ, ശരത്ത് ടി.എസ് എന്നിവരടങ്ങിയ സ്റ്റിയറിങ് കമ്മിറ്റിയും, എൻ.ആർ യദുകൃഷ്ണൻ, വിഘ്നേഷ് പി.വി എന്നിവരടങ്ങിയ പ്രസീഡിയവും സമ്മേളനത്തെ നിയന്ത്രിച്ചു.
സിപിഐ ജില്ലാ കൗൺസിൽ അംഗം എൻ.കെ ഉദയപ്രകാശ്, എഐവൈഎഫ് മണ്ഡലം സെക്രട്ടറി ടി.വി വിബിൻ, പ്രസിഡന്റ് പി.എസ് കൃഷ്ണകുമാർ, മണ്ഡലം ജോയിന്റ് സെക്രട്ടറി പി.ആർ അരുൺ,സിപിഐ ലോക്കൽ സെക്രട്ടറി കെ.എസ് ബൈജു, അസി.സെക്രട്ടറി എം.സുധീർദാസ്, എഐടിയുസി മണ്ഡലം പ്രസിഡന്റ് റഷീദ് കാറളം, എഐഎസ്എഫ് സംസ്ഥാന കമ്മിറ്റി അംഗം മിഥുൻ പോട്ടക്കാരൻ, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോഹനൻ വലിയാട്ടിൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി.എസ് ശശികുമാർ, ബിന്ദു പ്രദീപ്, അംബിക സുഭാഷ് എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.
മേഖല സെക്രട്ടറിയായി ഷാഹിലിനെയും, പ്രസിഡന്റായി ശ്യാംകുമാർ പി.എസിനേയും, ജോയിന്റ് സെക്രട്ടറിമാരായി അനീഷ് പി.വി, വിഘ്‌നേഷ് പി.വി, വൈസ് പ്രസിഡന്റുമാരായി അർഷിമ പ്രേമൻ, ഇന്ദ്രജിത്ത് ടി.എസ് എന്നിവരേയും സമ്മേളനം തെരഞ്ഞെടുത്തു.