കോട്ടയം: എഐവൈഎഫ് സ്ഥാപക ദിനത്തിൽ കോട്ടയം മെഡിക്കൽ കോളേജിൽ രക്തദാന ക്യാമ്പയിൻ സംഘടിപ്പിച്ചു.

എഐവൈഎഫ് കോട്ടയം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ക്യമ്പയിനിൽ നിരവധി പ്രവർത്തകരാണ് രക്തം ദാനത്തിനായി അണിനിരന്നത്.

ജില്ലാ സെക്രട്ടറി ഷമ്മാസ് ലത്തീഫ്, സംസ്ഥാന കൗൺസിൽ അംഗം അജിത്ത് വാഴൂർ, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ സന്തോഷ് കൃഷ്ണൻ, നിഖിൽ ബാബു, ജിഷ റാണി, അനീഷ് തോമസ്, ബിൻസ് പാറേക്കാട്ടിൽ, ഫസൽ മാടത്താനി, സഹദ് കെ സലാം, ദീപു മോൻ തുടങ്ങിയവർ ക്യാമ്പയിന് നേതൃത്വം നൽകി.
