കോട്ടയം: എഐവൈഎഫ് കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ വയനാട്ടിലെ ദുരിതമനുഭവിക്കുന്നവർക്ക് ആവശ്യമായ സാധനങ്ങൾ ശേഖരിച്ച ആദ്യ വാഹനം പുറപ്പെട്ടു. സിപിഐ സംസ്ഥാന കൗൺസിലംഗം അഡ്വ. വി കെ സന്തോഷ് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലാ പ്രസിഡൻ്റ് കെ രഞ്ജിത്ത് അധ്യക്ഷത വഹിച്ചു.
സിപിഐ ജില്ലാ അസിസ്റ്റൻ്റ് സെക്രട്ടറി ജോൺ വി ജോസഫ്, എഐവൈഎഫ് ജില്ലാ സെക്രട്ടറി ഷമ്മാസ് ലത്തീഫ്, സംസ്ഥാന കൗൺസിൽ അംഗങ്ങളായ കെ കെ രാജേഷ്, അജിത്ത് വാഴൂർ, എഐഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡൻ്റ് നന്ദു ജോസഫ്, ജില്ലാ പ്രസിഡൻ്റ് ജിജോ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു. ദുരന്തമേഖലയിൽ സേവന പ്രവർത്തനങ്ങൾക്കായി ജില്ലയിൽ നിന്നും ഭഗത്സിങ് യൂത്ത് ഫോഴ്സ് വോളൻ്റിയർമാരുടെ സംഘവും വയനാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്.