വൈക്കം: കമ്മ്യൂണിസ്റ്റ് പാർട്ടിയുടേയും ഇടതുപക്ഷത്തിന്റേയും സമരമുഖങ്ങളിലെ സജീവസാന്നിധ്യമായിരുന്നു ആർ ബിജു അന്തരിച്ചു. ഇന്നലെ രാവിലെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വീട്ടിൽ കുഴഞ്ഞു വീഴുക യായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മരണത്തിന് മിനുട്ടുകൾക്ക് മുമ്പുവരെ പാർട്ടി സഖാ ക്കളോട് ബ്രാഞ്ച് സമ്മേളനങ്ങളുടെ ഒരുക്കങ്ങളെക്കുറിച്ച് മറ്റും സം സാരിച്ച ബിജു അവസാന നിമിഷവും പാർട്ടി പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.
ബിജുവിന്റെ അപ്രതീക്ഷിത മര ണവാർത്ത നാടിനെയാകെ കണ്ണിരിലാഴ്ത്തി. ആദ്യം ബിജുവിനെ പ്രവേശിപ്പിച്ച വൈക്കം ഇൻഡോ അമേരിക്കൻ ആശുപത്രിയിലേക്കും പോസ്റ്റ് മോർട്ടം നടത്തിയ വൈക്കം താലൂക്ക് ആശുപത്രിയി ലേക്കും മരണവാർത്തയറിഞ്ഞ് പാർട്ടി പ്രവർത്തകരുടേയും സുഹൃ ത്തുക്കളുടേയും നാട്ടുകാരുടേയും പ്രവാഹമായിരുന്നു. ഇരുമ്പുഴിക്കരയിലെ രഘുവരം വീട്ടിൽ പൊതുദർശനത്തിനുവെ ശേഷം മൃതദേഹം വൈക്കത്തെ വീട്ടിൽ എത്തിച്ചു.
റവന്യുവകുപ്പ് മന്ത്രി അഡ്വ. കെ രാജൻ, ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ഫ്രാൻസിസ് ജോർജ് എംപി, മുൻമന്ത്രി വി എസ് സുനിൽകുമാർ, സി കെ ആശ എം എൽഎ, കാംകോ ചെയർമാൻ സി കെ ശശിധരൻ, പ്ലാൻ്റേഷൻ കോർപ്പറേഷൻ ചെയർമാൻ പി അബ്ദുൽ സലാം, സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി ബി ബിന്ദു, അസിസ്റ്റന്റ് സെക്രട്ടറി ജോൺ വി ജോസഫ്, എഐ വൈഎഫ് മുൻസംസ്ഥാന പ്രസി ഡൻ്റ് ജി കൃഷ്ണപ്രസാദ്, എഐടി യൂസി സംസ്ഥാന സെക്രട്ടറി അഡ്വ. ആർ സജിലാൽ, ജില്ലാ സെക്രട്ടറി അഡ്വ. വി കെ സന്തോ ഷ് കുമാർ, പി എസ് സുപാൽ എം
എൽഎ, ജില്ലാ പഞ്ചായത്ത് പ്രസി ഡൻ്റ് കെ വി ബിന്ദു എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് പുഞ്ചക്കോട്ടിൽ, ക്ഷീര വികസനബോർഡ് ചെയർമാൻ വി പി ഉണ്ണികൃഷ്ണൻസിപിഐ(എം) ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ. പി കെ ഹരികുമാർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ അരുണൻ, കെ ശെൽവരാജ്, ഏരിയാ സെക്രട്ടറി പി ശശിധരൻ, കയർ തൊഴിലാളി ക്ഷേമനിധി ബോർ ഡ് ചെയർമാൻ കെ കെ ഗണേശൻ, ബ്ലോക്ക് കോൺഗ്രസ് പ്രസി ഡൻ്റ് പി ഡി ഉണ്ണി, ബിജെപി മണ്ഡലം പ്രസിഡൻ്റ് സുഭാഷ്, കേരള കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ്റ് പോൾസൺ ജോസഫ് തുടങ്ങി നിരവധി പേർ ആശുപത്രിയിലും വീട്ടിലും എത്തി അന്തിമോപചാരം അർപ്പിച്ചു.