വയനാട് ദുരന്തബാധിതര്‍ക്ക് കൈത്താങ്ങായി എഐവൈഎഫ് കുട്ടമ്പുഴയിൽ ജനകീയ ചായക്കട ഒരുക്കി . ഇതിൻ്റെ ഭാഗമായി ഒരു ദിവസത്തെ കച്ചവടത്തിൻ്റെ മുഴുവൻ തുകയും ദുരിത ബാധിതർ വീട് നിർമ്മിക്കുന്നതിനു നൽകും. ടൗണിൽ പ്രവർത്തിക്കുന്ന ചായക്കട എഐവൈഎഫ് മേഖല സെക്രട്ടറി സുനിലിൻ്റെതാണ്.
ദുരന്തബാധിതര്‍ക്ക് എഐവൈഎഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ 10 വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്നതിന്റെ ഭാഗമായാണ് സുനിൽ ജനകീയ ചായക്കട സംഘടിപ്പിച്ചത്. രാഷ്ട്രീയ, സാംസ്കാരിക മേഖലയിലെ പ്രമുഖര്‍ ജനകീയ ചായക്കടയുടെ ഭാഗമായി.