Friday, November 22, 2024
spot_imgspot_img
HomeKeralaയുവജന വിദ്യാർത്ഥി ഐക്യം, ലക്ഷദ്വീപിന്റെ നിലനിൽപിന് അത്യാവശ്യം; വിവിധ സംഘടനകളുടെ യോഗം വിളിച്ച് എഐവൈഎഫ്

യുവജന വിദ്യാർത്ഥി ഐക്യം, ലക്ഷദ്വീപിന്റെ നിലനിൽപിന് അത്യാവശ്യം; വിവിധ സംഘടനകളുടെ യോഗം വിളിച്ച് എഐവൈഎഫ്

കവരത്തി: വിദ്യാർത്ഥികളുടെ അവകാശ സമര നിരോധനം , തൊഴിലില്ലായ്മ, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ വിഷയങ്ങൾ മുൻ നിർത്തിക്കൊണ്ട് ലക്ഷദ്വീപിലെ യുവജന വിദ്യാർത്ഥി സംഘടനകളുടെ സംയുക്ത യോഗം വിളിച്ചു ചേർക്കാനൊരുങ്ങി എഐവൈഎഫ്. ജൂൺ 27 ആം തീയതിയിൽ കവരത്തി ബാക്കിയാതു സാലിഹാതു മദ്രസ്സ കോൺഫറൻസ് ഹാളിൽ വെച്ചാണ് യോഗം നടത്താൻ തീരുമാനിച്ചിരിക്കുന്നത്.എഐഎസ്എഫ്, എൽഡിഡബ്ല്യുഎ, എഎൻവൈസി, എൻവൈസി,ഡിവൈഎഫ്ഐ, എസ്എഫ്ഐ, എൻഎസ്യുഐ,എൽഎസ്എ തു‍‍ടങ്ങിയ സംഘടനകൾക്കാണ് എഐവൈഎഫ് കത്ത് നൽകിയിരിക്കുന്നത്.

ലക്ഷദ്വീപിലെ കോളജുകളിൽ സമരത്തിലേർപ്പെട്ടിരിക്കുന്ന യുവാക്കളെയും യോഗത്തിന് ക്ഷണിക്കുമെന്നും പാർട്ടി ഭേദമന്യേ യുവജന വിദ്യാർത്ഥികളുടെ ഐക്യം ലക്ഷദ്വീപിൻ്റെ നിലനില്പിന് അത്യന്താപേക്ഷിതമാണെന്നും എഐവൈഎഫ് പ്രതിനിധികൾ ദ്വീപ് ഡയറിയോട് പറഞ്ഞു. ലക്ഷദ്വീപിൽ വിദ്യാർത്ഥി സമരങ്ങളും പ്രകടനങ്ങളും ധർണകളും കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുൻപ് അഡ്മിനിസ്ട്രേഷൻ നിരോധനം ഏർപ്പെടുത്തിയിരുന്നു. ഹൈക്കോടതി ഉത്തരവുകൾ ചൂണ്ടിക്കാട്ടിയാണ് നിരോധനമെന്നാണ് അഡ്മിനിസ്ട്രേഷന്റെ വാദം. ഉത്തരവ് ലംഘിക്കുന്ന വിദ്യാർത്ഥികളെ കോളജുകളിൽനിന്ന്​ പുറത്താക്കും എന്നും മുന്നറിയിപ്പുണ്ട്​. വിദ്യാർത്ഥികളുടെ ജനാധിപത്യ അവകാശങ്ങൾക്ക് എതിരായ വെല്ലുവിളിയാണിത്.

ലക്ഷദ്വീപിൽ വിദ്യാർത്ഥി സമരങ്ങളും പ്രകടനങ്ങളും ധർണകളും കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുൻപ് അഡ്മിനിസ്‌ട്രേഷൻ നിരോധനം ഏർപ്പെടുത്തിയിരുന്നു. ഹൈക്കോടതി ഉത്തരവുകൾ ചൂണ്ടിക്കാട്ടിയാണ് നിരോധനമെന്നാണ് അഡ്മിനിസ്‌ട്രേഷന്റെ വാദം. ഉത്തരവ് ലംഘിക്കുന്ന വിദ്യാർത്ഥികളെ കോളജുകളിൽ നിന്ന്പുറത്താക്കും എന്നും മുന്നറിയിപ്പുണ്ട്. വിദ്യാർത്ഥികളുടെ ജനാധിപത്യ അവകാശങ്ങൾക്ക് എതിരായ വെല്ലുവിളിയാണിത്.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares