Friday, November 22, 2024
spot_imgspot_img
HomeKeralaജീവിക്കാൻ വഴിയോര കച്ചവടം, വൃക്ക ദാനം ചെയ്തു സഹായം, മാതൃകയാണ് ഈ എഐവൈഎഫുകാരൻ;ഹൃദയത്തിൽ നിന്നൊരു ലാൽസലാം

ജീവിക്കാൻ വഴിയോര കച്ചവടം, വൃക്ക ദാനം ചെയ്തു സഹായം, മാതൃകയാണ് ഈ എഐവൈഎഫുകാരൻ;ഹൃദയത്തിൽ നിന്നൊരു ലാൽസലാം

കയ്പമംഗലം: സ്വന്തം വൃക്ക ദാനം ചെയ്തു സമൂഹത്തിനു മാതൃകയായി എഐവൈഎഫ് നേതാവ്. എഐവൈഎഫ് ഭ​ഗത് സിം​ഗ് യൂത്ത് ഫോഴ്സ് മേഖല ക്യാപ്റ്റനും വഴിയോര കച്ചവട തൊഴിലാളി യൂണിയൻ (എഐടിയുസി) ജില്ലാ കമ്മിറ്റി അം​ഗവുമായ മതിലകം പുതിയകാവ് സ്വദേശി മാങ്ങാപ്പറമ്പിൽ ജലീൽ(30) ആലപ്പുഴ സ്വദേശിക്കാണ് വൃക്ക ദാനം ചെയ്തത്. രക്തബന്ധങ്ങൾക്ക് പോലും വിലയില്ലാത്ത കാഴ്ച്ചകൾ വിരളമല്ലാത്ത കാലത്താണ് അപരന് വേണ്ടി ജീവൻ പോലും പകുത്തു നൽകാൻ തയ്യാറായി ജലീൽ മുന്നോട്ട് വന്നത്.

ജീവൻ പകുത്തു നൽകാൻ നിമിഷങ്ങൾ മാത്രം അവശേഷിക്കുമ്പോഴും ചിരിച്ചു കൊണ്ട്, ആത്മസംതൃപ്തിയോടെയാണ് ജലീൽ വ‍ൃക്ക ദാനം ചെയ്യതത്. ജലീലിന് അഭിവാദ്യങ്ങൾ അർപ്പിച്ചു കൊണ്ട് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്മോനും രം​ഗത്ത് വന്നു. രോഗിയുടെ ജാതിയോ, മതമോ നോക്കാതെ ഇത്തരത്തിലൊരു തീരുമാനമെടുക്കാൻ സഖാവിനെ പ്രേരിപ്പിച്ചത് മനുഷ്യരെല്ലാം സമന്മാരാണെന്നും, മനുഷ്യത്വമാണ് ഏറ്റവും വലിയ വികാരമെന്നും പഠിപ്പിക്കുന്ന കമ്മ്യൂണിസ്റ്റ് ആശയ സംഹിത തന്നെയാണ് എഐവൈഎഫ് പറഞ്ഞു.

ചാരിറ്റി പ്രവർത്തനങ്ങളിൽ സജീവമായി രംഗത്തുള്ളയാളാണ് ജലീൽ. വൃക്ക നൽകുന്നതിനായി ജലീലിനെ ഇക്കഴിഞ്ഞ ഞായറാഴ്ച എറണാകുളത്തെ ലേക്‌ഷോർ ആശുപത്രിയിൽ പ്രവേശിച്ചിരുന്നു. ഇന്നലെയാണ് വൃക്ക കൊടുത്തതെന്നു ബന്ധുക്കൾ പറഞ്ഞു. ഉമ്മയും ഭാര്യയും ഒരു മകളും മൂന്ന് സഹോദരന്മാരും ഉൾപ്പെടുന്നതാണ് ജലീലിന്റെ കുടുംബം. പിതാവ് മാങ്ങാപറമ്പിൽ അബ്‌ദുൾ ജബ്ബാർ നേരത്തെ മരണപ്പെട്ടിരുന്നു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares