തിരുവനന്തപുരം: എഐവൈഎഫ് പാറശാല മണ്ഡലം ജോയിന്റ് സെക്രട്ടറിയും സിപിഐ പെരുംങ്കടവിള ആക്ടിങ് എൽസി സെക്രട്ടറിയുമായ മുകേഷ് കാക്കണത്തിന്റെ വീട് ഇരുട്ടിന്റെ മറവിൽ സാമൂഹ്യവിരുദ്ധൻ ആക്രമിച്ചതിന് എതിരെ എഐവൈഎഫ് പാറശാല മണ്ഡലം കമ്മിറ്റി പെരുംങ്കടവിളയിൽ പ്രതിഷേധ മാർച്ചും യോഗവും നടത്തി. പ്രതിഷേധ യോഗം സിപിഐ പാറശാല മണ്ഡലം സെക്രട്ടറി ആനാവൂർ മണികണ്ഠൻ ഉദ്ഘാടനം ചെയ്തു.
മരായാമുട്ടം പൊലീസ് പ്രതിയെ പിടിച്ചു തന്നാൽ അറസ്റ്റ് ചെയ്യാം എന്ന നിലപാട് തിരുത്തി പ്രതിയെ എത്രയും വേഗം കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്ന് യോഗത്തിൽ ആവിശ്യപ്പെട്ടു. പ്രതിയെ അറസ്റ്റ് ചെയ്യാത്ത നിലപാട് തുടർന്നാൽ പോലീസ് സ്റ്റേഷനലേക്കു മാർച്ച് സംഘടിപ്പിക്കുമെന്ന് എഐവൈഎഫ് പാറശാല മണ്ഡലം സെക്രട്ടറി വിൽസ്കുമാർ വിൽസൺ യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് അറിയിച്ചു.
സിപിഐ മണ്ഡലം കമ്മിറ്റി അംഗം അനീഷ് ആന്റണി യോഗത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. പ്രതിഷേധ മാർച്ചിന് എഐവൈഎഫ് മണ്ഡലം വൈസ് പ്രസിഡന്റ് ഡി ബിജു, എഐവൈഎഫ് മണ്ഡലം കമ്മിറ്റി അംഗം സതീഷ് ആനാവൂർ എന്നിവർ നേതൃത്വം നൽകി.