തിരൂർ: എഐവൈഎഫ് തിരൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എൽഇഡി ബൾബ് ചലഞ്ച് സംഘടിപ്പിച്ചു. വയനാടിനൊരു കൈത്താങ്ങ് എന്ന ക്യാമ്പയിൻ്റെ ഭാഗമായി എഐവൈഎഫ് നിർമ്മിക്കുന്ന 10 വീടുകൾക്ക് സാമ്പത്തികം സമാഹരിക്കുന്നതിന്റെ ഭാഗമായാണ് എഐവൈഎഫ് തിരൂർ മണ്ഡലം കമ്മറ്റി എൽഇഡി ബൾബ് ചലഞ്ച് സംഘടി പ്പിച്ചത്. തിരൂരിൽ സംഘടിപ്പിച്ച ചലഞ്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു സൈനുദ്ദീൻ ഉദ്ഘാടനം ചെയ്തു.
എഐടിയുസി മണ്ഡലം പ്രസിഡൻ്റ് പ്രകാശൻ കുറ്റൂർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എഐവൈഎഫ് ജില്ലാ എക്സിക്യുട്ടീവ് അംഗം രതീഷ് കാടായിൽ, സിപിഐ മണ്ഡലം സെക്രട്ടറി രാജേഷ് മാസ്റ്റർ, പാർട്ടി മണ്ഡലം എക്സിക്യൂട്ടീവ് അംഗം നന്ദൻ മാസ്റ്റർ, ബികെഎംയു ജില്ലാ നേതാവ് സി. അറമുഖൻ, എഐവൈഎഫ് ജില്ലാകമ്മിറ്റിയംഗം അയ്യൂബ് വേളക്കാടൻ, എഐവൈഎഫ് മണ്ഡലം പ്രസിഡൻ്റ് സി. അരുൺ പ്രകാശ്, മണ്ഡലം കമ്മിറ്റിയംഗങ്ങളായ അഭിലാഷ് കുറുംബത്തൂർ, വിനോദ് പള്ളിയാലിൽ, ഉദയരാജ് കൊടക്കൽ, ആതവനാട് എൽസി അസി സെക്രട്ടറി ആളൂർ ജയശങ്കർ, തിരുന്നാവായ എൽസി അംഗം അനിൽ കൊടക്കൽ എന്നിവർ സംസാരിച്ചു. ചലഞ്ച് 31 വരെ തുടരും.