മാള : എഐവൈഎഫ് മാള മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോകകപ്പ് ഫുട്ബോൾ മത്സരം സൗകര്യപ്രദമായി കാണുന്നതിനായി വലിയപറമ്പ് ആർവിഎൽപി സ്കൂൾ ഗ്രൗണ്ടിൽ ബിഗ് സ്ക്രീൻ ഒരുക്കുന്നു. 500 ൽ പരം കാണികൾക്ക് ഒരുമിച്ച് ലോകകപ്പ് കാണത്തക്ക രീതിയിലാണ് സൗകര്യം ഒരുക്കുന്നതെന്ന് എഐവൈഎഫ് മണ്ഡലം സെക്രട്ടറി വി എസ് ഗോപാലകൃഷ്ണൻ പറഞ്ഞു. 21 ന് രാത്രി എട്ട് മണിക്ക് ബിഗ് സ്ക്രീൻ സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ വി വസന്തകുമാർ ഉദ്ഘാടനം ചെയ്യും. ജനപ്രധിനിധികളും മറ്റ് സാമൂഹിക സാംസ്കാരിക, കായിക താരങ്ങളും പങ്കെടുക്കും ചടങ്ങിൽ പങ്കെടുക്കും.