മലപ്പുറം: എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് നിയമനങ്ങൾ ത്വരിതപ്പെടുത്തുക,കരാർ നിയമനങ്ങൾ നിർത്തലാക്കുക, ഒഴിവുകൾ റിപ്പോർട്ട് ചെയ്യുക എന്നീ ആവിശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് എ ഐ വൈ എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
മാർച്ച് എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി പി കബീർ ഉദ്ഘാടനം ചെയ്തു. ഇടതുപക്ഷ സർക്കാറിന്റെ നയങ്ങൾക്ക് വിരുദ്ദമായ സമീപനം ശരിയല്ലെന്നും,എംപ്ലോയ്മെന്റ് ഓഫീസുകളെ നോക്കുകുത്തിയാക്കുന്ന നിലപാടുകളെ ചെറുത്ത് തോൽപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ഇ വി അനീഷ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി അഡ്വ ഷഫീർ കിഴിശ്ശേരി,രജനി മനോജ്,അസീസ് ബാവ എന്നിവർ സംസാരിച്ചു. യൂസഫ് കലയത്ത് സ്വാഗതവും പി അരുൺ നന്ദിയും പറഞ്ഞു.