മലപ്പുറം: മാർച്ച് 28, 29 തിയ്യതികളിൽ നടക്കുന്ന ദേശീയ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് എഐവൈഎഫ് മലപ്പുറം ജില്ലാ കമ്മിറ്റി സമരജ്വാല സംഘടിപ്പിച്ചു.
ചങ്കുവെട്ടിയിൽ നിന്ന് ആരംഭിച്ച ജാഥ എഐടിയുസി സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം കെ പി ബാലകൃഷ്ണൻ എഐവൈഎഫ് ജില്ലാ സെക്രട്ടറി അഡ്വ. ഷഫീർ കിഴിശ്ശേരിക്കും, മഞ്ചേരിയിൽ നിന്നും ആരംഭിച്ച ജാഥ എഐടിയുസി സംസ്ഥാന സെക്രട്ടറി കവിതാ രാജൻ എഐവൈഎഫ് ജില്ലാ പ്രസിഡന്റ് സി പി നിസാറിനും സമര ജ്വാല കൈമാറി.
മലപ്പുറം കുന്നുമ്മലിൽ നടന്ന സമാപന പരിപാടി സിപിഐ ജില്ലാ സെക്രട്ടറി പി കെ കൃഷ്ണദാസ് മാസ്റ്ററും, എഐടിയുസി ജില്ലാ സെക്രട്ടറി എം എ റസാഖും ചേർന്ന് സമര ജ്വാലകൾ തെളിയിച്ച് ഉദ്ഘാടനം ചെയ്തു.
സിപിഐ നേതാക്കളായ പി പി ബാലകൃഷ്ണൻ, കെ ബാബുരാജ്, സി എച്ച് നൗഷാദ്,എഐവൈഎഫ് നേതാക്കളായ അഡ്വ. കെ കെ സമദ്, രജനി മനോജ്, എം എ നിർമ്മൽ മൂർത്തി, എം പി സ്വാലിഹ് തങ്ങൾ, യൂസുഫ് കലയത്ത്, അഡ്വ. കെ വർഷ, രജീഷ് കടായിൽ, അരുൺ തവനൂർ, അഭിശങ്കർ ഷാജി, അസീസ് ബാവ എന്നിവർ സംസാരിച്ചു.