Friday, November 22, 2024
spot_imgspot_img
HomeKeralaബ്രിജ് ഭൂഷണിനെതിരെ ജനരോക്ഷം കടുക്കുന്നു; ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യ സദസ്സുമായി എഐവൈഎഫ്

ബ്രിജ് ഭൂഷണിനെതിരെ ജനരോക്ഷം കടുക്കുന്നു; ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യ സദസ്സുമായി എഐവൈഎഫ്

തൃശൂർ: ഇന്ത്യൻ ഗുസ്തി താരങ്ങളെ ലൈംഗീകമായി പീഡനത്തിരയാക്കിയ ബിജെപി എംപിയും ഗുസ്തി ഫെഡറഷൻ പ്രസിഡന്റുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ അറസ്റ്റ് ചെയ്തു തുറങ്കിലടക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എഐവൈഎഫ് ഐക്യദാർഢ്യ സദസ്സ് സഘടിപ്പിച്ചു.

ജലന്തറിൽ സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ അവഗണിച്ചു കൊണ്ട് മുന്നോട്ടു പോകുന്ന ബിജെപി സർക്കാരിന്റെ തെറ്റായ നടപടിയിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി മണ്ഡലം കേന്ദ്രങ്ങളിൽ നടത്തുന്ന സമരത്തിന്റെ ഭാഗമായി മണലൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഐക്യദാർഢ്യ സദസ് എഐവൈഎഫ് ജില്ലാ പ്രസിഡന്റ്‌ ബിനോയ്‌ ഷബീർ ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ്‌ സി കെ രമേഷ് അദ്ധ്യക്ഷനായ യോഗത്തിൽ ജില്ലാ കമ്മിറ്റി അംഗം ബിജിത ഗിരീഷ് , മണ്ഡലം സഹ ഭാരവാഹികളായ സജീഷ് വാല പറമ്പിൽ, ജിബിഷ്, രാജേഷ് തെക്കേ പുരയ്‌ക്കൽ ശ്യാരി ശിവൻ എന്നിവർ സംസാരിച്ചു

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares