കണ്ണൂർ: എഐവൈഎഫ് മണ്ഡലം ശില്പശാലകൾക്ക് ജില്ലയിൽ തുടക്കമായി. തലശ്ശേരി, ഇരിട്ടി, കണ്ണൂർ, പയ്യന്നൂർ ശില്പശാലകൾ പൂർത്തിയായി. തലശ്ശേരി എൻ ഇ ബാലറാം സ്മാരകത്തിൽ നടന്ന ശില്പശാല എഐവൈഎഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി അഡ്വ. കെ കെ സമദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി എൻ പ്രഫുൽ അധ്യക്ഷത വഹിച്ചു. സി പി ഐ ജില്ലാ അസി. സെക്രട്ടറി എ പ്രദീപൻ, സിപിഐ മണ്ഡലം സെക്രട്ടറി അഡ്വ. എം എസ് നിഷാദ്, പി കെ മിഥുൻ എന്നിവർ സംസാരിച്ചു. എഐവൈഎഫ് മണ്ഡലം സെക്രട്ടറി കെ ദിപിൻ സ്വാഗതം പറഞ്ഞു. കെ ലിമീഷ് പ്രസിഡന്റ് ആയും കെ സി ബുധദാസ് സെക്രട്ടറിയായും തിരഞ്ഞെടുത്തു.
ഇരിട്ടിയിൽ നടന്ന ശില്പശാല എഐവൈഎഫ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ വി രജീഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷനിൽ ഷാജി അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ എക്സി. അംഗം വി ഷാജി, എഐഎസ്എഫ് ജില്ലാ പ്രസിഡന്റ് പ്രണോയ് വിജയൻ, സിപിഐ മണ്ഡലം സെക്രട്ടറി പായം ബാബുരാജ്, ശങ്കർ സ്റ്റാലിൻ, റീന ടീച്ചർ, ദേവിക കൃഷ്ണൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി പ്രജീഷ് ഇ കെ സ്വാഗതം പറഞ്ഞു.
കണ്ണൂർ എൻ ഇ ബാലറാം സ്മാരകത്തിൽ നടന്ന ശില്പശാല എഐവൈഎഫ് ജില്ലാ സെക്രട്ടറി കെ വി സാഗർ ഉദ്ഘാടനം ചെയ്തു. കെ വി അശ്വിൻ അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ അസി. സെക്രട്ടറി എ പ്രദീപൻ, മണ്ഡലം സെക്രട്ടറി വെള്ളോറ രാജൻ, എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗം കെ വി പ്രശോഭ് എന്നിവർ സംസാരിച്ചു. എഐവൈഎഫ്. മണ്ഡലം സെക്രട്ടറി എ കെ ഉമേഷ് സ്വാഗതം പറഞ്ഞു. കെ വി അശ്വിൻ (പ്രസിഡന്റ്) എം ധീരജ്, ടി സി ആദർശ് (വൈ. പ്രസിഡന്റ്) എ കെ ഉമേഷ് (സെക്രട്ടറി) വി ഷിഞ്ചു, എൻ റിനിൽ (ജോ. സെക്രട്ടറി) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.
പയ്യന്നൂർ വ്യാപാരി ഹാളിൽ നടന്ന ശില്പശാല എഐവൈഎഫ് ജില്ലാ പ്രസിഡന്റ് കെ ആർ ചന്ദ്രകാന്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോഷി അറക്കൽ അധ്യക്ഷനായി. സിപിഐ മണ്ഡലം സെക്രട്ടറി കെ വി പദ്മനാഭൻ അഭിവാദ്യംചെയ്ത് സംസാരിച്ചു. മണ്ഡലം സെക്രട്ടറി കെ അനീഷ് സ്വാഗതം പറഞ്ഞു.