ചക്കരക്കല്ല്: അനുദിനം വികസനത്തിലേക്ക് കുതിക്കുന്ന ജില്ലയിലെ പ്രധാന വാണിജ്യ കേന്ദ്രമായ ചക്കരക്കല്ലിലെ ഗതാഗത കുരുക്കിന് പരിഹാരം കാണണമെന്ന് എഐവൈഎഫ് അഞ്ചരക്കണ്ടി മണ്ഡലം ശില്പശാല ആവശ്യപ്പെട്ടു. തിരക്ക് ഒഴിവാക്കാൻ ട്രാഫിക്ക് സിഗ്നൽ ഏർപ്പെടുത്തണമെന്നും മറ്റ് വാഹനങ്ങൾക്ക് ചക്കരക്കൽ ടൗണിൽ പ്രവേശിക്കാതെ കടന്നു പോവാൻ സമാന്തര പാത നിർമ്മാണം ത്വരിതപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. ചക്കരക്കല്ല് ബ്രദേർസ് ഹാളിൽ നടന്ന ശില്പ ശാല എഐവൈഎഫ് സംസ്ഥാന കമ്മറ്റി അംഗം കെ വി പ്രശോഭ് ഉദ്ഘാടനം ചെയ്തു. ഷിബിൽ എം അധ്യക്ഷത വഹിച്ചു. സിപിഐ അഞ്ചരക്കണ്ടി മണ്ഡലം അസി.സെക്രട്ടറി എം സി രതീശൻ, സെക്രട്ടറിയേറ്റ് അംഗങ്ങളായ മാമ്പറത്ത് രാജൻ എഐവൈഎഫ് നേതാക്കളായ നിഖിൽ പി സി,ബർഷാദ് തുടങ്ങിയവർ സംസാരിച്ചു.
സമൂഹത്തിൽ വർധിച്ചു വരുന്ന ലഹരി-മാഫിയ ഗുണ്ട സംഘങ്ങൾക്ക് എതിരെ ബന്ധപ്പെട്ട അധികാരികൾ കർസന നടപടി സ്വീകരിക്കണമെന്ന് എഐവൈഎഫ് തളിപ്പറമ്പ് മണ്ഡലം ശില്പശാല പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. എഐവൈഎഫ് ജില്ലാ പ്രസിഡന്റ് കെ ആർ ചന്ദ്രകാന്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ പി മഹേഷ് അധ്യക്ഷത വഹി ച്ചു. ജില്ലാ വൈസ് പ്രസിഡൻ്റ് എം പി വി രശ്മി, സി ലക്ഷ്മണൻ, എം സുഭാഷ്, രവീ ന്ദ്രൻ,എഐഎസ്എഫ് സംസ്ഥാന കമ്മറ്റി അംഗം വി അമീഷ എന്നിവർ സംസാരിച്ചു. സെക്രട്ടറി എം വിജേഷ് സ്വാഗതവും ഷീബ അജയൻ നന്ദിയും പറഞ്ഞു.