Friday, November 22, 2024
spot_imgspot_img
HomeKeralaഇടത് സർക്കാർ ഇത് ചെയ്യരുത്, പെൻഷൻ പ്രായം ഉയർത്തിയത് പിൻവലിക്കണം, സെക്രട്ടറിയേറ്റ് മാർച്ച്‌ പ്രഖ്യാപിച്ചു എഐവൈഎഫ്

ഇടത് സർക്കാർ ഇത് ചെയ്യരുത്, പെൻഷൻ പ്രായം ഉയർത്തിയത് പിൻവലിക്കണം, സെക്രട്ടറിയേറ്റ് മാർച്ച്‌ പ്രഖ്യാപിച്ചു എഐവൈഎഫ്

തിരുവനന്തപുരം: കേരളത്തിലെ പൊതുമേഖലസ്ഥാപനങ്ങളിലെ പെൻഷൻ പ്രായം അറുപത് വയസ്സാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിനെതിരെ പരസ്യ പ്രതികരണം നടത്തി എഐവൈഎഫ്. ഈ തീരുമാനം പിൻവലിച്ചില്ല എങ്കിൽ ശക്തമായ പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകാനാണ് എഐവൈഎഫിന്റെ തീരുമാനമെന്ന് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ വ്യക്തമാക്കി. കേന്ദ്രസർക്കാരിന്റെ നിയമന നിരോധനങ്ങൾക്കെതിരായി, സ്വകാര്യവത്കരണത്തിനെതിരായി, പെൻഷൻ പ്രായവർദ്ധനവിനെതിരായി, ശക്തമായ പ്രതിഷേധങ്ങളാണ് രാജ്യത്തുടനീളം ഉയർന്നു വരുന്നത്.

രാജ്യം തന്നെ ശക്തമായ തൊഴിലില്ലായ്മയെ നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യമാണിപ്പോൾ. സിഎംഐയുടെ കണക്കനുസരിച്ച് നാൽപ്പത്തഞ്ച് വർഷത്തിനിടയിലെ ഏറ്റവും വലിയ തൊഴിലില്ലായ്മയിലേക്കാണ് രാജ്യം ചെന്നെത്തപ്പെട്ടിരിക്കുന്നത്. റെയിൽവയിലും അതുപോലെ തന്നെ മറ്റ് പൊതുമേഖല സ്ഥാപനങ്ങളിലും സർക്കാർ സ്ഥാപനങ്ങളിലുമായി പന്ത്രണ്ടര ലക്ഷത്തോളം ഒഴിവുകൾ കേന്ദ്ര സർക്കാരിന്റെതായി നിലവിലുള്ളപ്പോൾ ആ ഒഴിവുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെടാതെ കൂടുതൽ രൂക്ഷമായ തൊഴിലില്ലായ് സൃഷ്ടിക്കുന്ന സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. അതിനെതിരെ രാജ്യത്തെ യുവത്വം വലിയ സമരങ്ങളുമായി മുന്നോട്ട് പോകുമ്പോൾ ഇടതുപക്ഷ സർക്കാർ അധികാരത്തിലിരിക്കുന്ന കേരളത്തിൽ പൊതുമേഖലസ്ഥാപനങ്ങളിലെ പെൻഷൻ പ്രായം വർദ്ധിപ്പിക്കാൻ ശ്രമിക്കുന്നത് അഭ്യസ്ഥ വിദ്യരായ യുവതയോടുള്ള വെല്ലുവിളിയാണെന്ന് എഐവൈഎഫ് സംസ്ഥാന സംക്രട്ടറി ടി ടി ജിസ്മോൻ പറഞ്ഞു. അതുകൊണ്ട് തന്നെ ആ തീരുമാനത്തിൽ നിന്നും സർക്കാർ പിന്നോട്ട് പോവണമെന്നാണ് എഐവൈഎഫ് ആവശ്യപ്പെടുന്നത്. അത് പിൻവലിച്ചില്ലയെങ്കിൽ ശക്തമായ സമരപരിപാടികളുമായി എഐവൈഎഫ് മുന്നോട്ട് പോവുമെന്ന് ടി ടി ജിസ്മോൻ വ്യക്തമാക്കി.

ഈ വിഷയം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് എഐവൈഎഫ് നിവേദനം സമർപ്പിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് നവംബർ മൂന്നിനു സെക്രട്ടേറിയേറ്റിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. എന്നിട്ടും സർക്കാർ തീരുമാനത്തിൽ നിന്നും പിന്നോട്ട് പോയില്ലെങ്കിൽ കേരളത്തിലുടനീളം സമരങ്ങളുമായി മുന്നോട്ട് പോവുമെന്ന് എഐവൈഎഫ് സംസ്ഥാന നേതൃത്വം വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സർക്കാർ തലത്തിൽ രൂപീകരിച്ച ഒരു സെക്രട്ടറി തല കമ്മിറ്റിയാണ് പ്രയപരിധിയുമായി ബന്ധപ്പെട്ട ശുപാർശ ചെയ്തിരിക്കുന്നത്. അപ്പോൾ അവർ നിരവധികാരണങ്ങൾ ഇതുമായി ബന്ധപ്പെട്ട് സൂചിപ്പിക്കുകയുണ്ടായി. സർക്കാരിന്റെ സമ്പത്തിക ബാധ്യത പരി​ഗണിക്കുന്നതിനു വേണ്ടിയിട്ടും ആയുർ ദാർഘ്യം മുതലായവ ചൂണ്ടിക്കാണിച്ചാണ് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ കമ്മിറ്റി ന്യായികരിക്കുന്നത്. എന്നാൽ ലക്ഷക്കണക്കിനു അഭ്യസ്ഥ വിദ്യരായ തൊഴിലില്ലാത്ത ചെറുപ്പക്കാർ ഇവിടെ അലയുമ്പോൾ ഇത്തരം മുരട്ടുവാദങ്ങളുമായി അതിനെയെല്ലാം തൊഴില്ലാത്തവരുടെ ദൈനിയ അവസ്ഥ കണ്ടില്ല എന്ന് നടിച്ച് കൊണ്ട് ഇടതുപക്ഷ സർക്കാർ മുന്നോട്ട് പോവുന്നത് ഒട്ടും ​ഗുണമല്ല.

ഇടതുപക്ഷ സർക്കാരിന്റെ പ്രഖ്യാപിതമായ നിലപാടിന്റെ ഭാ​ഗമാണ് 2018 ൽ പെൻഷൻ പ്രായവർദ്ധനവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ചർച്ചകൾ ഉയർന്നുവരുന്ന സമയത്ത് അന്ന് കേരളത്തിന്റെ മുഖ്യമന്ത്രിയായ പിണറായിവിജയൻ തൈക്കാട് ​ഗസ്റ്റ് ഹൗസിൽ വച്ച് യുവജന സംഘടനകൾക്ക് നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം പ്രായ പരിധി ഉയർത്തുന്നതുമായി ബന്ധപ്പെട്ട നടപടിയുമായി മുന്നോട്ട് പോകില്ലെന്ന് വിശ്വസിക്കുന്നതായി എഐവൈഎഫ് നേതൃത്വം വ്യക്തമാക്കി.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares