കണ്ണൂർ: നഗരത്തിലെ വെട്ടി പൊളിച്ച് റോഡുകളുടെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കുക, കോർപ്പറേഷൻ അധികാരികളുടെ അനാസ്ഥ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് എഐഎഫ് കണ്ണൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വ ത്തിൽ നഗരത്തിൽ കാൽനട ജാഥ നടത്തി.
കോർപറേഷന് മുന്നിൽ നിന്നും സിപിഐ കണ്ണൂർ മണ്ഡലം സെക്രട്ടറി കെ എം സപ്ന, എഐവൈഎഫ് മണ്ഡലം സെക്രട്ടറിയും ജാഥ ലീഡറുമായ എ കെ ഉമേഷിന് പതാക നൽകി ഉദ്ഘാടനം ചെയ്തു.
പി കെ മൊയ്തു അധ്യക്ഷത വഹിച്ചു. എഐഎസ്എഫ് ജില്ലാ സെക്രട്ടറി പി എ ഇസ്മായിൽ, കെ വി പ്രശോഭ് എന്നിവർ സംസാരിച്ചു.
വിവിധ കേന്ദ്രങ്ങളിൽ ലീഡർ എ കെ ഉമേഷ്, ഡെപ്യൂട്ടി ലീഡർ എം പി അമീർ, എം പി വി രശ്മി, പി വി ധീരജ് എന്നിവർ സംസാരിച്ചു. സമാപന യോഗം റെയിൽവേ സ്റ്റേഷൻ പരിസരത്ത് എഐവൈഎഫ് ജില്ലാ സെക്രട്ടറി കെ വി സാഗർ ഉദ്ഘാടനം ചെയ്തു. ടി പി നൗഫൽ അധ്യക്ഷത വഹിച്ചു.