Sunday, November 24, 2024
spot_imgspot_img
HomeKeralaഅനധികൃത മരമുറി; മച്ചാട് റേഞ്ച് ഓഫീസിലേക്ക് എഐവൈഎഫ് മാർച്ച്

അനധികൃത മരമുറി; മച്ചാട് റേഞ്ച് ഓഫീസിലേക്ക് എഐവൈഎഫ് മാർച്ച്

വടക്കാഞ്ചേരി : എളനാട് മേഖലയിലെ അനധികൃത മരമുറിക്ക് മൗനാനുവാദം നൽകിയ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മച്ചാട് റേഞ്ച് ഓഫീസിലേക്ക് എഐവൈഎഫ് മാർച്ചും ധർണ്ണയും നടത്തി എഐവൈഎഫ് ജില്ലാ സെക്രട്ടറി പ്രസാദ് പറേരി പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു .

സംസ്ഥാന കമ്മിറ്റി അംഗം ടി പി സുനിൽ , ചേലക്കര മണ്ഡലം സെക്രട്ടറി കെ എസ് ദീനേഷ്, എഐവൈഎഫ് വടക്കാഞ്ചേരി മണ്ഡലം സെക്രട്ടറി മഹേഷ് കെ എ , എഐവൈഎഫ് വടക്കാഞ്ചേരി മണ്ഡലം പ്രസിഡന്റ് നിശാന്ത് കെ കെ , എഐഎസ്എഫ് ജില്ല എക്സിക്യൂട്ടീവ് അംഗം കെ ആർ രാഗിൽ എന്നിവർ സംസാരിച്ചു.

എഐവൈഎഫ് ചേലക്കര മണ്ഡലം പ്രസിഡന്റ് വി കെ പ്രവീൺ അധ്യക്ഷത വഹിച്ചു . ഓട്ടുപാറയിൽ നിന്നാരംഭിച്ച പ്രകടനത്തിന് എം വി സുരേഷ്, നെൽസൺ, പി സ് ശ്രീദാസ്, പി ആർ കൃഷ്ണകുമാർ, അനില വി ജീഷ്, അബ്ദുൽ ഖാദർ, വി കെ പ്രശാന്ത് തുടങ്ങിയർ നേതൃത്വം നൽകി.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares