പറവൂർ: വർഗീയ ശക്തികളോട് കൂട്ട് ചേരുന്ന പ്രതിപക്ഷ നേതാവിൻ്റെ രാജി ആവശ്യപ്പെട്ട് എഐവൈഎഫ് എംഎൽഎ ഓഫീസിലേക്ക് മാർച്ച് നടത്തി. മാർച്ച് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ ഉദ്ഘാടനം ചെയ്തു. കേരളത്തിൻ്റെ പ്രതിപക്ഷ നേതാവും മുതിർന്ന കോൺഗ്രസ് പ്രവർത്തകനും ആയ വി ഡി സതീശൻ ആർഎസ്എസ് വേദി പങ്ക് ഇടുകയും പരിപാടി ഉദ്ഘാടനം ചെയ്തത് എന്നും ഫോട്ടോയും വാർത്തയും അടക്കമുള്ള തെളിവുകൾ ആർഎസ്എസ് നേതാവ് ആർ വി ബാബുവിൻ്റെ വെളിപ്പെടത്തലുകൾ മതേതര കേരളം ഞെട്ടലോടെയാണ് കേട്ടത്.
ആർഎസ്എസിൻ്റെ നിരവധി പരിപാടികളിൽ വി ഡി സതീശൻ പങ്കെടുത്തിട്ടുണ്ടന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും ആരോപണം ഉന്നയിച്ച് ഇത്ര ദിവസം പിന്നിടുമ്പോഴും ആരോപണ ഉന്നയിച്ചവർക്ക് എതിരെ ഒരു മാനനഷ്ട കേസ് കൊടുക്കുവാൻ പോലും വി ഡി സതീശൻ തയ്യാറാകാതിരിക്കുന്നത് ആരോപണം ശരിവെയ്ക്കുന്ന താണെന്ന് പറവൂരിലെ പ്രതിപക്ഷ നേതാവിൻ്റെ ക്യാമ്പ് ഓഫീസിലേക്കുള്ള മാർച്ച് ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കവെ സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ ആരോപിച്ചു.
മതേതരത്വം പറഞ്ഞ് വോട്ട് പിടിച്ച വി ഡി സതീശൻ വർഗീയ ശക്തികളുമായി ചേർന്ന് കേരള ജനതയെ വഞ്ചിച്ചിരിക്കയാണ്. ആർഎസ്എസിനോടുള്ള അമിത വിധേയത്വം മൂലം വീ ഡി സവർക്കറെയും വിഡി സതീശനേയും നിലപാടുകൾ കൊണ്ട് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിൽ കേരള ജനത എത്തിയിരിക്കുകയാണെന്ന് ടി ടി ജിസ്മോൻ പറഞ്ഞു. ബിജെപിയുടെയും ആർഎസ്എസിൻ്റെയും റിക്രൂട്ടിങ്ങ് ഏജൻസിയായി കോൺഗ്രസ് മാറിയിരിക്കുകയാണന്നും അതിൻ്റെ സിഇഒ യുടെ ജോലിയാണ് വി ഡി സതീശൻ ചെയ്യുന്നത്. രമേശ് ചെന്നിത്തലയോട് ഈ വിഷയത്തെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ പ്രതിപക്ഷ നേതാവിനോട് തന്നെ ചോദിക്കാന് അദ്ദേഹം പറഞ്ഞത് ആർഎസ്എസ് ബന്ധം ബോധ്യം ഉള്ളതിനാലാണ്.
ധാർമ്മികമായ എന്തെങ്കിലും മൂല്യംങ്ങൾ വി ഡി സതീശനിൽ അവശേഷിക്കുന്നുണ്ടെങ്കിൽ പ്രതിപക്ഷ നേതൃസ്ഥാനവും എംഎൽഎ സ്ഥാനവും രാജിവെച്ച് മതേതര കേരളത്തോട് മാപ്പ് പറയണമെന്നും മാർച്ച് ഉദ്ഘാടനം ചെയ്ത് കൊണ്ട് ടി ടി ജിസ്മോൻ പറഞ്ഞു. മാർച്ചിൽ ജില്ലാ പ്രസിഡൻ്റ് പി കെ രാജേഷ് അധ്യക്ഷത വഹിച്ചു ജില്ലാ ജോ: സെക്രട്ടറി ഡിവിൻ കെ ദിനകരൻ സ്വാഗതം പറഞ്ഞു. എഐവൈഎഫ് ജില്ലാ സെക്രട്ടറി കെ ആർ റെനീക്ഷ്, സിപിഐ പറവൂർ മണ്ഡലം സെക്രട്ടറി കെ പി വിശ്വനാഥൻ, കെ എസ് ജയദീപ്, ആൽവിൻ സേവ്യർ ,പി എ നിസാം മുദ്ധീൻ, അസലഫ് പാറേക്കാടൻ, എ സഹദ്, പി കെ ഷിഫാസ്, സിറാജ് എം എ, സുനിൽ സുകുമാരൻ എന്നിവർ പ്രസംഗിച്ചു.