ഇരിട്ടി: സംസ്ഥാന ഗവൺമെന്റ് പ്രഖ്യാപിച്ച ആനമതിൽ നിർമ്മാണം ഉടൻ ആരംഭിക്കുക, ആറളത്തെ മനുഷ്യരുടെ സ്വത്തിനും ജീവനും വില കൽപ്പിക്കുക,വന്യമൃഗ ആക്രമണത്തിൽ നിന്നും നാടിനെ രക്ഷിക്കുക ,ഹാൻസിങ് ഫൻസിങ്ങിന്റെ സാധ്യത ആരായുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എ.ഐ.വൈ.എഫ് നേതൃത്വത്തിൽ ഇരിട്ടി വൈൽഡ് ലൈഫ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.
എഐവൈഎഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.വി.രജീഷ് ഉദ്ഘാടനം ചെയ്തു. സന്തോഷ് ബ്ലാഞ്ഞൂർ അധ്യക്ഷനായി. എഐവൈഎഫ് ജില്ല സെക്രട്ടറി കെ.വി സാഗർ, സംസ്ഥാന കമ്മറ്റി അംഗം കെ.വി. പ്രശോഭ്, സിപിഐ. മണ്ഡലം സെക്രട്ടറി പായം ബാബുരാജ് , പി. അനീഷ്, പ്രജീഷ് പടിയൂർ എന്നിവർ സംസാരിച്ചു.