കോന്നി : മലയാലപുഴയിലെ ദുർമന്ത്രവാദിനിക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് എഐവൈഎഫ് കോന്നി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. എഐവൈഎഫ് ജില്ലാ സെക്രട്ടറി എസ് അഖിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സുഹാസ് എം ഹനീഫ് അധ്യക്ഷത വഹിച്ചു.
സിപിഐ ജില്ലാ കമ്മറ്റി അംഗം മലയാലപ്പുഴ ശശി,പി എസ് ഗോപാലകൃഷ്ണപിള്ള,എഐവൈഎഫ് കോന്നി മണ്ഡലം സെക്രട്ടറി ഹനീഷ് ആർ,മണ്ഡലം പ്രസിഡന്റ് അജിത്ത് എസ്,സിപിഐ മലയാലപുഴ ലോക്കൽ സെക്രട്ടറി വെട്ടൂർ മജീഷ്,എഐഎസ്എഫ് മണ്ഡലം സെക്രട്ടറി ആദർശ് കോന്നി,ബിബിൻ എബ്രഹാം,അനുജ്,എ ഐ വൈ എഫ് മണ്ഡലം കമ്മറ്റി അംഗം ശ്യാം,റീന,ആസ്വിൻ,വിനീത് തുടങ്ങിയവർ സംസാരിച്ചു.
മലയാലപ്പുഴ പുതിയപ്പാട് ഉള്ള വാസന്തി മഠം എന്ന സ്ഥലത്ത് മന്ത്രവാദം നടത്തിയിരുന്ന ശോഭന ഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കുട്ടികളെയടക്കം മന്ത്രവാദത്തിന് ഉപയോഗിക്കുന്ന ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് പ്രതിഷേധം ഉയർന്നത്.
മുൻകാലങ്ങളിലും ഇവിടെ പൊലീസ് പരിശോധന അടക്കം നടന്നിരുന്നു. പ്രതിഷേധം വ്യാപകമായിരുന്നു. നരബലി അടക്കമുള്ള സംഭവങ്ങൾ പുറത്തു വന്നതോടെ പ്രതിഷേധം ശക്തമാകുകയായിരുന്നു. ഇവർ നടത്തിയ മന്ത്രവാദത്തിന്‍റെ പഴയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിച്ചിരുന്നു. അതിന്‍റെ അടിസ്ഥാനത്തിലാണ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്.