തൃശ്ശൂർ: “ഒരു വീട്ടിൽ ഒരു തെങ്ങ്” എന്ന എഐവൈഎഫ് പായിപ്ര മേഖല കമ്മിറ്റിയുടെ ക്യാമ്പയിന്റെ മേഖലാതല ഉദ്ഘാടനം ഇന്ന് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് പ്രവർത്തകനും കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റി അംഗമായിരുന്ന സഖാവ് അൻസിലിന്റെ ഓർമ്മ ദിവസം ഇങ്ങനെ ഒരു പരിപാടി നടത്തിയ എൈവൈഎഫ് മേഖലാ കമ്മിറ്റിയുടെ പ്രവർത്തനത്തെ എൻ അരുൺ പ്രശംസിച്ചു.
എഐവൈഎഫ് മേഖല പ്രസിഡണ്ട് സനു വേണുഗോപാൽ അധ്യക്ഷനായ പരിപാടിക്ക് സെക്രട്ടറി അൻഷാജ് തേനാലി സ്വാഗതം പറഞ്ഞു. അഭിവാദ്യം ചെയ്തുകൊണ്ട് സിപിഐ ലോക്കൽ കമ്മിറ്റി അംഗങ്ങളായ നൗഷാദ് വലിയ പറമ്പിൽ, ജമീർ, അനിൽ തുടങ്ങിയവർ സംസാരിച്ചു.
പായിപ്ര കവലിൽ വച്ച് നടന്ന പരിപാടിയിൽ 100 ഓളം തെങ്ങിൻ തൈകൾ വിതരണം ചെയ്തു എൈവൈഎഫ് നേതാക്കളായ അനസ്, ശിഹാബ്, അബ്ദുള്ള, അൻസാർ വി എം, ഷാമോൻ, യൂനുസ് എന്നിവർ നേതൃത്വം നൽകി
കേര വൃക്ഷത്തിന്റെ നാടായ കേരളത്തിൽ സർക്കാരിൻറെ സഹായത്തോടുകൂടി നടക്കുന്ന കേരള ഗ്രാമം പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ഐവൈഎഫ് പായിപ്ര മേഖലാ കമ്മിറ്റി നടത്തിയ ഈ പരിപാടിയുടെ തുടർച്ചയായി പായിപ്രയിലെ മറ്റു യൂണിറ്റുകളിൽ വരും ദിവസങ്ങളിൽ തെങ്ങിൻ തൈ വിതരണം ഉണ്ടാകുമെന്ന് മേഖലാ സെക്രട്ടറി അൻഷാജ് തേനാലി അറിയിച്ചു.