വൈക്കം: വൈക്കം മണ്ഡലത്തിലെ മേഖലാ കൺവെൻഷനുകൾക്ക് തുടക്കം കുറിച്ചുകൊണ്ട് ടി വി പുരം നോർത്ത് മേഖല കൺവെൻഷൻ എഐവൈഎഫ് ജില്ലാ പ്രസിഡന്റ് റെനീഷ് കാരിമറ്റം ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാർ ഇന്ത്യൻ യുവത്വത്തെ വഞ്ചിക്കുന്ന നടപടി സ്വീകരിക്കുന്നു എന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം കുറ്റപ്പെടുത്തി.
ചെമ്മനത്തുകര എം എൻ സ്മാരകത്തിൽ സംഘടിപ്പിച്ച യോഗത്തിൽ മേഖലാ പ്രസിഡന്റ് വിഷ്ണു വി ബി അധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി അനൂപ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. എഐവൈഎഫ് മണ്ഡലം സെക്രട്ടറി സജീവ് ബിഹരൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പാർട്ടി ലോക്കൽ സെക്രട്ടറി എസ് ബിജു, ലോക്കൽ അസിസ്റ്റന്റ് സെക്രട്ടറി സിജിഷ്കുമാർ, വി ടി മനീഷ് എന്നിവർ പ്രസംഗിച്ചു.
ടി വി പുരം പഞ്ചായത്തിലെ നെൽവയലുകൾ, തണ്ണീർത്തടങ്ങൾ മണ്ണിട്ട് നികർത്തുന്നതിനെതിരെയും, യുവജനങങ്ങൾക്ക് കായിക വിനോദങ്ങളിൽ ഏർപ്പെടുന്നതിന് പൊതു കളിസ്ഥലം നിർമ്മിക്കണം എന്ന് കൺവെൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.