കൊല്ലം: യൂത്ത് ഫോർ യൂണിറ്റി എന്ന മുദ്രാവാക്യം ഉയർത്തി എഐവൈഎഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന മെമ്പർഷിപ്പ് ക്യാമ്പയിന്റെ ജില്ലാതല പ്രവർത്തനത്തിന് ഉജ്ജ്വല തുടക്കം.
പുനലൂർ തെന്മല മാമ്പഴത്തറയിൽ ജില്ലാതല മെമ്പർഷിപ്പിന്റെ ഉദ്ഘാടനം എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ തോട്ടംതൊഴിലാളി കുടുംബത്തിൽ ജനിച്ച് വിദ്യാഭ്യാസരംഗത്ത് ഉന്നത നേട്ടം കൈവരിച്ച ശ്രീലക്ഷ്മി നൽകികൊണ്ട് നിർവഹിച്ചു.
ജില്ലാ പ്രസിഡന്റ് ഇ കെ സുധീറിന്റെ അദ്ധ്യക്ഷതയിൽ ചേർന്നയോഗത്തിൽ ജില്ലാ സെക്രട്ടറി ടി എസ് നിധീഷ് സ്വാഗതം പറഞ്ഞു. ദേശീയ വർക്കിങ് കമ്മിറ്റി അംഗം എസ് വിനോദ്കുമാർ, ശ്യാം രാജ്, എസ് അർഷാദ്, എം ആർ ശ്രീജിത്ത്ഘോഷ്, പി പ്രവീൺ, രാജ്ലാൽ, വി ആർ ആനന്ദ്, എസ് എസ് കണ്ണൻ, ഡി എൽ അനുരാജ്, എം എസ് ഗിരീഷ്, എസ് ശരത്ത് കുമാർ, സിബിൽ ബാബു, കെ രാജൻ, വി എസ് സോമരാജൻ എന്നിവർ സംസാരിച്ചു.