കരുനാഗപ്പള്ളി:വയനാട് ഉരുൾപൊട്ടൽ ദുരന്ത മേഖലയിൽ എഐവൈഎഫ് സംസ്ഥാന കമ്മിറ്റി നിർമിച്ചു നൽകുന്ന 10 വീടുകളുടെ നിർമ്മാണ ഫണ്ടിലേക്ക് എഐവൈഎഫ് കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി രണ്ട് ലക്ഷം രൂപ സമാഹാരിച്ചു. മുണ്ട് വില്പനയിലൂടെയാണ് എഐവൈഎഫ് ഈ തുക സമാഹരിച്ചത്. മുണ്ട് വില്പനയിലൂടെ ലഭിച്ച ലാഭ വിഹിതമായ രണ്ട് ലക്ഷം രൂപയാണ് വയനാട് ദുരന്ത ബാധിത മേഖലയിൽ എഐവൈഎഫ് നിർമിച്ചു നൽകുന്ന 10 വീടുകളുടെ നിർമ്മാണ ഫണ്ടിലേക്ക് നൽകിയത്. വിവിധ മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിലും, കരുനാഗപ്പള്ളി ടൗണിൽ മെഗാ മുണ്ട് ഫെസ്റ്റ് സംഘടിപ്പിച്ചുമാണ് ഈ തുക കണ്ടത്തിയതെന്ന് ഭാരവാഹികൾ പറഞ്ഞു.
എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോൻ ഫണ്ട് ഏറ്റ് വാങ്ങി. കരുനാഗപ്പള്ളി ബിഎം ഷെരീഫ് സ്മാരകത്തിൽ നടന്ന ചടങ്ങിന് മണ്ഡലം പ്രസിഡന്റ് ഷിഹാൻ ബഷി അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി യു കണ്ണൻ സ്വാഗതം പറഞ്ഞു. എഐവൈഎഫ് സംസ്ഥാന ജോ:സെക്രട്ടറിമാരായ എസ് വിനോദ് കുമാർ, അഡ്വ:വിനീത വിൻസന്റ്, ജില്ലാ സെക്രട്ടറി റ്റി എസ് നിധീഷ്, സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ഐ ഷിഹാബ്, സംസ്ഥാന കമ്മിറ്റി അംഗം രാജേഷ് ചിറ്റൂർ, നഗരസഭ കൗൺസിലർ മഹേഷ് ജയരാജ് എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. എഐവൈഎഫ് നേതാക്കളായ സജിത എസ്, എം മുകേഷ്, എം ഡി അജ്മൽ, അൻസിയ, അശ്വതി പ്രസന്നൻ, സിയാദ്, ആനന്ദ വിഷ്ണു, ഷഫീഖ് വൈ പി എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.