കലാകാരൻ പ്രശാന്ത് പങ്കനെതിരെ സംഘപരിവാർ സംഘടനകൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ നടത്തുന്ന വ്യക്തിഹത്യ ഗൗരവകരം എന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ. അയോധ്യ വിഷയത്തിൽ പ്രശാന്ത് പങ്കൻ ഫേസ് ബുക്കിൽ നടത്തിയ അഭിപ്രായ പ്രകടനമാണ് ഇതിനു കാരണമായതെന്ന് എൻ അരുൺ വ്യക്തമാക്കി.
നിങ്ങൾ പണവും പദവിയും കൊടുത്തും പ്രലോഭിപ്പിച്ചും , ഇഡിയെയും ഇൻകം ടാക്സിനെയും കാണിച്ച് ഭീഷണിപ്പെടുത്തിയും ഒപ്പം നിർത്തുന്ന വാഴപ്പിണ്ടി നട്ടെല്ലുള്ളവരേപ്പോലുള്ള കലാകാരനല്ല പ്രശാന്ത് പങ്കൻ എന്ന് അദ്ദേഹം പറഞ്ഞു. മതേതര പ്രബുദ്ധ കേരളത്തിൻ്റെ അഭിമാനബോധം പേറുന്ന കലാകാരനാണ് പ്രശാന്ത് പങ്കൻ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
എൻ അരുണിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം.
പ്രിയ സുഹൃത്തും നേരിൻ്റെ നിലപാട് ഉയർത്തിപ്പിടിക്കുന്ന കലാകാരനുമായ പ്രശാന്ത് പങ്കനെ സംഘപരിവാര സംഘങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യക്തിഹത്യ ചെയ്യുന്നതും അപമാനിക്കുന്നതും കണ്ടു.
അയോധ്യ വിഷയത്തിൽ പ്രശാന്ത് പങ്കൻ ഫേസ് ബുക്കിൽ നടത്തിയ അഭിപ്രായ പ്രകടനമാണ് ഇതിനു കാരണമായിട്ടുള്ളത്. നിങ്ങൾ പണവും പദവിയും കൊടുത്തും പ്രലോഭിപ്പിച്ചും , EDയെയും income tax നെയും കാണിച്ച് ഭീഷണിപ്പെടുത്തിയും ഒപ്പം നിർത്തുന്ന വാഴപ്പിണ്ടി നട്ടെല്ലുള്ളവരേപ്പോലുള്ള കലാകാരനല്ല പ്രശാന്ത് പങ്കൻ , മതേതര പ്രബുദ്ധ കേരളത്തിൻ്റെ അഭിമാനബോധം പേറുന്ന കലാകാരനാണ്.
പിന്നെ, നിങ്ങൾ പ്രശാന്തിൻ്റെ കലാ സമിതിയായ കാഞ്ഞൂർ നാട്ടു പൊലിമയുടെ നിരവധി പരിപാടികൾ ഈ വിഷയത്തിൻ്റെ പേരിൽ ക്യാൻസൽ ചെയ്യിച്ചു എന്നറിഞ്ഞു ,
നേരും നെറിവുമുള്ള നാട്ടു പൊലിമ എന്ന കലാസംഘത്തെ മതേതര കേരളം ചേർത്ത് നിർത്തും, നിങ്ങൾ 10 പരിപാടികൾ ഒഴിവാക്കിച്ചാൽ പുരോഗമന കേരളം നാട്ടു പൊലിമക്കായി ആയിരം വേദികൾ ഒരുക്കും.- വിദ്വേഷത്തിൻ്റെയും ഫിന്നിപ്പിൻ്റെയും നെറികെട്ട സംഘത്തിനെതിരെ നിലപാടു സ്വീകരിച്ച കലാകാരനെതിരെ സമൂഹ വിലക്കേർപ്പെടുത്താനുള്ള ശ്രമം ഇവിടെ നടപ്പില്ല..
ഓർത്തുകൊള്ളു ഇത് കേരളമാണ്…