എഐവൈഎഫ് നാട്ടിക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജന്തർമന്തറിൽ സമരം നടത്തുന്ന ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് തൃപ്രയാർ ആത്മാവ് സെന്ററിൽ ഐക്യദാർഢ്യ ഗുസ്തി സംഘടിപ്പിച്ചു. താരങ്ങളെ ലൈഗിംകമായി പീഡിപ്പിച്ച ബിജെപി എം പി ബ്രിഡ്ജ് ഭൂഷ്നെ അറസ്റ്റ് ചെയ്യുക എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു ക്യാമ്പയിൻ.
എഐവൈഎഫ് ജില്ലാ വൈസ് പ്രസിഡന്റ് വൈശാഖ് അന്തിക്കാട് ഐക്യദാർഢ്യ സദസ്സ് ഉദ്ഘാടനം ചെയ്തു.തുടർന്ന് ഗുസ്തി താരങ്ങളായ ഗോൾഡ് മെഡൽ ജേതാവ് ആദിത്യൻ.വി.ബി, സാമുവൽ ഡൈസൺ, ഹൃതു കൃഷ്ണ, നിരഞ്ജൻ.സി.ബി,ഗൗതം കൃഷ്ണ തുടങ്ങിയവർ ഗുസ്തിയിൽ പങ്കെടുത്തു. എഐവൈഎഫ് മണ്ഡലം പ്രസിഡൻ്റ് എം ജെ സജൽകുമാർ അധ്യക്ഷത വഹിച്ചു.
മണ്ഡലം ജോ.സെക്രട്ടറിമാരായ സംഗീത മനോജ്,സ്വാഗത്.കെ.ബി, വൈസ് പ്രസിഡന്റ് ജിഹാസ്, സി.പി.ഐ നാട്ടിക ലോക്കൽ കമ്മിറ്റി സെക്രട്ടറി മണി നാട്ടിക, എഐഎസ്എഫ് മണ്ഡലം പ്രസിഡൻ്റ് അശ്വിൻ ബോസ്, എഐഎസ്എഫ് ജില്ലാ കമ്മിറ്റി അംഗം വി.എസ്.നിരഞ്ജൻ തുടങ്ങിയവർ അഭിവാദ്യം ചെയ്തു. മണ്ഡലം കമ്മിറ്റി അംഗങ്ങളായ ഗുലാബ് ചന്ദ്, ഷമീർ.കെ.കെ, സുബിൻ നാസർ, അജിത്ത് നമ്പി ,അക്ഷയ് മാമ്പുള്ളി,കെ.എസ്.ഉണ്ണികൃഷ്ണൻ,നിജിൽ.എം.എസ്. തുടങ്ങിയവർ നേതൃത്വം നൽകി.