ഹൈദരാബാദ്: എഐവൈഎഫ് ദേശീയ ശിൽപശാലയ്ക്ക് ഇന്ന് തുടക്കമായി. ജൂലൈ 8 മുതൽ 10 വരെ ഹൈദരബാദിൽ വച്ചാണ് ദേശീയ ശിൽപശാല സംഘടിപ്പിക്കുന്നത്. സർവ്വ ദേശീയ മാനവിക- രാഷ്ട്രീയത്തെ ഉയർത്തിപ്പിടിച്ച് എണ്ണമറ്റ സമരപോരാട്ടങ്ങൾക്ക് നേതൃത്വം കൊടുത്തിട്ടുള്ള സംഘടനയുടെ ദേശീയ ശിൽപശാലയ്ക്ക് പ്രാധാന്യം ഏറെയാണെന്ന്.
സംഘപരിവാറിന്റെ മനുഷ്യത്വ രഹിതവും ജനാധിപത്യ വിരുദ്ധവുമായ ഭരണത്തിന് കീഴിൽ അതിസങ്കീർണമായ സാഹചര്യത്തിലാണ് എഐവൈഎഫ് ശിൽപശാല ചേരുന്നത്. മതേതര ഇന്ത്യയെ ഭിന്നിപ്പിക്കുന്നതിനുള്ള വളരെ ആസൂത്രിത പരിശ്രമങ്ങളാണ് സംഘപരിവാർ രാജ്യത്ത് നടത്തുന്നത്. മണിപ്പൂരിന്റെ മണ്ണിൽ ആളിപ്പടരുന്ന കലാപങ്ങൾക്ക് പിന്നിലും സംഘപരിവാറിന്റെ അജണ്ടകളാണ് ഇതിനെതിരായി രാജ്യത്ത് ശക്തമായ പ്രതിഷേധം ഉയർന്നു വരേണ്ടതുണ്ടെന്നും എഐവൈഎഫ് ദേശീയ നേതൃത്വം വ്യക്തമാക്കി.
ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ സർവ്വശക്തിയുമെടുത്തുള്ള പോരാട്ടങ്ങൾക്കും സമരപരിപാടികൾക്കും സംഘപരിവാർ ആശയങ്ങളെ എതിർത്ത് തോൽപ്പിക്കുവാനുമുള്ള രാഷ്ട്രീയ തീരുമാനങ്ങൾക്കും ദേശീയ ശിൽപശാല രൂപം നൽകും.